ദേശീയഗാനത്തിനു പകരം ‘തമിഴ് തായ് വാഴ്ത്ത്’; നിയമസഭയില്‍ നിന്നിറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി

ചെന്നൈ: നിയമസഭയില്‍ ദേശീയ ഗാനത്തിനു പകരം ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചതിന് നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. സമ്മേളനം ആരംഭിച്ചപ്പോള്‍ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചതു കേട്ട സ്പീക്കര്‍ അടുത്തതായി ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. തമിഴ്‌നാട് നിയമസഭ ഭരണഘടനയെയും ദേശീയഗാനത്തെയും അപമാനിച്ചുവെന്ന് കാണിച്ച് രാജ്ഭവനും പ്രതികരിച്ചു. ഗവര്‍ണര്‍ ആര്‍ എന്‍ രവി സഭയിലേക്കെത്തിയപ്പോള്‍ സ്പീക്കര്‍ എം അപ്പാവു പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു.

‘ഇന്ന് തമിഴ്‌നാട് നിയമസഭയില്‍ വച്ച് ഭാരതത്തിന്റെ ഭരണഘടനയും ദേശീയഗാനവും വീണ്ടും അപമാനിക്കപ്പെട്ടു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണ് ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത്. എല്ലാ സംസ്ഥാന നിയമസഭകളിലും സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം ആലപിക്കേണ്ടതുണ്ട്’ രാജ്ഭവന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അതേ സമയം ഗവര്‍ണര്‍ ഇറങ്ങിപ്പോയതിന് ശേഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നിയമസഭാ സ്പീക്കര്‍ എം അപ്പാവു തമിഴില്‍ വായിച്ചു. രാജ്ഭവനും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള നിയമസഭയിലെ ഇത്തരം നാടകീയ രംഗങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. 2022 ല്‍ ‘ദ്രാവിഡ മോഡല്‍’ എന്ന പദപ്രയോഗത്തിന് പുറമെ ബിആര്‍ അംബേദ്കര്‍, പെരിയാര്‍, സിഎന്‍ അണ്ണാദുരൈ എന്നിവരുടെ പേരുകളുള്ള പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളും തമിഴ്‌നാട്ടിലെ ക്രമസമാധാനത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളും വായിക്കാന്‍ ആര്‍ എന്‍ രവി വിസമ്മതിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

2021ല്‍ തമിഴ്‌നാട് ഗവര്‍ണറായി ആര്‍ എന്‍ രവി ചുമതലയേറ്റതു മുതല്‍ എംകെ സ്റ്റാലിന്‍ സര്‍ക്കാരുമായി ഇത്തരം വാഗ്വാദങ്ങള്‍ നടന്നു വരികയാണ്. ബിജെപി വക്താവിനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും ബില്ലുകളും നിയമനങ്ങളും തടയുന്നുവെന്നും സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ നിയമനിര്‍മ്മാണം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടന തനിക്ക് നല്‍കുന്നുണ്ടെന്നും ഗവര്‍ണര്‍ അന്ന് പ്രതികരിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള തര്‍ക്കം സുപ്രീം കോടതിയിലും രാഷ്ട്രപതി ഭവനിലും എത്തിയിരുന്നു.

spot_img

Related news

അഹമ്മദാബാദ് വിമാന ദുരന്തം; 110 മരണം, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ മുന്‍ ഗുജറാത്ത്...

പറന്നുയരാൻ ശ്രമിക്കുന്നതിനിടെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു; വിമാനത്തിൽ 242 യാത്രക്കാർ

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണു. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്....

രാജ്യത്തെ കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു; സംസ്ഥാനത്ത് ആക്ടീവ് കേസുകള്‍ 2000 കടന്നു; ഒരു മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു. ഇതുവരെ 6815 ആക്ടീവ് കേസുകളാണ്...

രാജ്യത്ത് കൊവിഡ് കേസുകൾ അയ്യായിരം കടന്നു; 24 മണിക്കൂറിനിടെ 4 കൊവിഡ് മരണം; രണ്ട് പേർ മരിച്ചത് കേരളത്തിൽ

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികള്‍ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകള്‍...

ദേശീയപാത നിര്‍മാണം: ‘2025ല്‍ തന്നെ പൂര്‍ത്തിയാക്കണം’; കേന്ദ്രമന്ത്രിയെ കണ്ട് മുഖ്യമന്ത്രി

ദേശീയപാതാ നിര്‍മാണത്തിലെ വിവാദങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...