കാസർകോട്: വ്ളോഗർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ. 3.61 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്.
കാസർകോട് പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും വിദ്യാനഗർ പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഹൈദർ പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ മധൂർ ജുമാ മസ്ജിദിന് സമീപമായിരുന്നു പരിശോധന. ഹൈദറിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.
സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി ലഹരിമരുന്ന് സൂക്ഷിച്ചതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഡാൻസാഫ് സംഘം ഹൈദർ മധൂറിനെ നിരീക്ഷിച്ചുവരികയായിരുന്നു.
സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




