ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് കാട്ടി വ്യാജ കത്തയച്ചു; പണം തട്ടാൻ ശ്രമിച്ച 54കാരൻ അറസ്റ്റിൽ

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ 54കാരൻ അറസ്റ്റിൽ. കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളിപ്പാലത്ത് വീട്ടിൽ രാജേന്ദ്രനെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഐ.സി.സി.എസ്.എസ്.എൽ എന്ന സ്ഥാപനത്തിലേക്കാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പേരിൽ വ്യാജ കത്ത് അയച്ചത്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി കത്തയച്ചതെന്നാണ് കേസ്.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്. പ്രതിയെ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related news

കാലടി സംസ്കൃത സർവകലാശാലാ സമരം; നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി

കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനെതിരെ നിരാഹാര സമരം; സമരം തുടരുന്ന മൂന്ന്...

ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഗൂഢാലോചന; ഒറ്റപ്പാലത്ത് നവിമുംബൈ സ്വദേശി അറസ്റ്റിൽ

ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നവിമുംബൈ സ്വദേശിയായ യുവാവ്...

ബസ് ചാർജ് കൂട്ടില്ല; വിദ്യാർഥി കൺസെഷനും പഴയപടി, ബസുടമകളുടെ ആവശ്യം തള്ളി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ....

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനാകും; ഒരുക്കങ്ങളിൽ തൃപ്തിയെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളിൽ തൃപ്തിയുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ....

ഉപജീവനം നഷ്ടപ്പെട്ടിട്ടും സഹായമില്ല; മുണ്ടക്കൈ ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിലേക്ക്

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട വ്യാപാരികൾ പ്രതിഷേധത്തിലേക്ക്. നഷ്ടപരിഹാര...