ബസ് ചാർജ് കൂട്ടില്ല; വിദ്യാർഥി കൺസെഷനും പഴയപടി, ബസുടമകളുടെ ആവശ്യം തള്ളി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ബസ് ഉടമകളുടെ നിരക്ക് വർധന ആവശ്യം മന്ത്രി തള്ളി. വിദ്യാർഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബസുടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ബസ് ഉടമകൾക്കിടയിൽ തന്നെ നിരക്ക് വർധനയോട് എതിർപ്പുള്ളവരുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. നിരക്ക് വർധിപ്പിച്ചാൽ യാത്രക്കാരുടെ എണ്ണം കുറയുമെന്നാണ് ഒരു വിഭാഗം ബസ് ഉടമകളുടെ ആശങ്ക. ചാർജ് കൂട്ടുന്നതോടെ കൂടുതൽ ആളുകൾ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നേരത്തെ മുപ്പതിനായിരത്തോളം ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണം എണ്ണായിരത്തോളമായി കുറഞ്ഞതായും മന്ത്രി പറഞ്ഞു. അതേസമയം, ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്നും സി.പി. ജോൺ വ്യക്തമാക്കി. 2022ലാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ നിശ്ചയിച്ചതെന്നും നിരക്ക് പുനഃപരിശോധിക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Related news

കാലടി സംസ്കൃത സർവകലാശാലാ സമരം; നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി

കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനെതിരെ നിരാഹാര സമരം; സമരം തുടരുന്ന മൂന്ന്...

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് കാട്ടി വ്യാജ കത്തയച്ചു; പണം തട്ടാൻ ശ്രമിച്ച 54കാരൻ അറസ്റ്റിൽ

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ...

ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഗൂഢാലോചന; ഒറ്റപ്പാലത്ത് നവിമുംബൈ സ്വദേശി അറസ്റ്റിൽ

ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നവിമുംബൈ സ്വദേശിയായ യുവാവ്...

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനാകും; ഒരുക്കങ്ങളിൽ തൃപ്തിയെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളിൽ തൃപ്തിയുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ....

ഉപജീവനം നഷ്ടപ്പെട്ടിട്ടും സഹായമില്ല; മുണ്ടക്കൈ ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിലേക്ക്

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട വ്യാപാരികൾ പ്രതിഷേധത്തിലേക്ക്. നഷ്ടപരിഹാര...