ഗെറ്റ് ഔട്ട് അടിച്ച് അമേരിക്ക: ഇന്ത്യക്കാര്‍ അടക്കം നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്‌

ഉടനടി രാജ്യം വിടണം നശിക്കട്ടെ അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയച്ചതായി വിവരം. കോളേജുകളില്‍ പ്രതിഷേധ പരിപാടികളില്‍ ഭാഗമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി എന്നാണ് വിവരം. ഇത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം കത്ത് ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ലൈക്ക് ചെയ്തതിന് വരെ രാജ്യം വിടാന്‍ നിര്‍ദ്ദേശം ലഭിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് ആണ് നടപടിക്ക് പിന്നില്‍. പ്രതിഷേധ പരിപാടികളില്‍ നേരിട്ട് പങ്കെടുത്തവരെയും ഇതിന് ഓണ്‍ലൈന്‍ ആയി പിന്തുണ നല്‍കിയവരെയും രാജ്യത്ത് നിന്ന് പുറത്താക്കുക എന്ന നയമാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. ഉപരിപഠനത്തിനുള്ള പുതിയ അപേക്ഷകരെയും സര്‍ക്കാര്‍ വിശദമായി പരിശോധിക്കുന്നുണ്ട്. പ്രതിഷേധങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കും.

2023-24 അക്കാദമിക് വര്‍ഷത്തെ കണക്കുപ്രകാരം അമേരിക്കയില്‍ 11 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ 3.31 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. ഹമാസ് പോലുള്ള സംഘടനകളെ പിന്തുണക്കുന്നവരെ കണ്ടെത്താന്‍ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്കാണ് അമേരിക്ക തുടക്കമിട്ടിരിക്കുന്നത്. 300 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാഴ്ചക്കുള്ളില്‍ ഇതിലൂടെ മടങ്ങി പോകാനുള്ള നിര്‍ദ്ദേശം ലഭിച്ചു.

Related news

അമേരിക്ക – ഇറാൻ തർക്കം: ആഗോള എണ്ണവിപണിയിൽ ആശങ്ക; ഇന്ത്യക്കും നെഞ്ചിടിപ്പ്!

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിൽ വീണ്ടും ആശങ്ക....

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം തകർത്തത് ആയിരത്തിലേറെ കെട്ടിടങ്ങൾ; മരണം 920 കടന്നു, മൂന്നാമതും ചലനം!

തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ കുത്തനെ...

വെനസ്വേലയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.5 തീവ്രത, കരീബിയൻ മേഖലയിൽ സുനാമി മുന്നറിയിപ്പ്!

കാരക്കാസ്: വെനസ്വേലയെ നടുക്കി ശക്തമായ ഇരട്ട ഭൂചലനങ്ങൾ. റിക്ടർ സ്‌കെയിലിൽ 7.2ഉം...

ബ്രസീലിൽ വൻ ആൾമാറാട്ടം; 12 വയസ്സുള്ള ഓട്ടിസം ബാധിച്ച കുട്ടി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 37കാരി പിടിയിൽ

സിനിമകളെപ്പോലും വെല്ലുന്ന തരത്തിലുള്ള ഒരു അപൂർവ്വ ആൾമാറാട്ട തട്ടിപ്പിന്റെ വിവരങ്ങളാണ് ബ്രസീലിൽ...