രാജ്യത്തെ പ്രവാസികള്‍ക്കായി പുതിയ സമ്പാദ്യ, വരുമാന പദ്ധതിയുമായി യുഎഇ

രാജ്യത്തെ പ്രവാസികള്‍ക്കായി പുതിയ സമ്പാദ്യ, വരുമാന പദ്ധതിയുമായി യുഎഇ. യുഎഇയിലെ നിക്ഷേപ പദ്ധതിയായ നാഷനല്‍ ബോണ്ട്‌സ് ആണ് പ്രവാസികള്‍ക്ക് രണ്ടാം ശമ്പളം എന്ന പേരില്‍ സമ്പാദ്യ, വരുമാന പദ്ധതി savings scheme in uae അവതരിപ്പിച്ചത്. കുറഞ്ഞത് മൂന്നു വര്‍ഷം നിക്ഷേപം നടത്തുകയും പിന്നീട് നിക്ഷേപത്തുകയും ലാഭവും പ്രതിമാസം തിരിച്ചു നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിത്.മൂന്നു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ നിക്ഷേപത്തിന്റെ സമയം തെരഞ്ഞെടുക്കാം. പ്രതിമാസം വരുമാനം തിരികെ ലഭിച്ച് തുടങ്ങേണ്ട കാലവും നിശ്ചയിക്കാന്‍ അവസരം നല്‍കും. ഉദാഹരണത്തിന്, 10 വര്‍ഷം 5000 ദിര്‍ഹം വീതം നിക്ഷേപം നടത്തുന്നവര്‍ക്ക് നിക്ഷേപകാലം പിന്നിട്ടുള്ള 10 വര്‍ഷം എല്ലാ മാസവും 7500 ദിര്‍ഹം വീതം ലഭിക്കുന്ന വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 5000 ദിര്‍ഹം വീതം അഞ്ചു വര്‍ഷം നിക്ഷേപിച്ച് അടുത്ത മൂന്നു വര്‍ഷം മാസം 10,020 ദിര്‍ഹം വീതം കൈപ്പറ്റാനും ഈ പദ്ധതിയില്‍ സാധിക്കുമെന്ന് നാഷനല്‍ ബോണ്ട്‌സ് അധികൃതര്‍ പറഞ്ഞു.പ്രവാസികള്‍ക്കും യു.എ.ഇ സ്വദേശികള്‍ക്കും റിട്ടയര്‍മെന്റ്് വരുമാനപദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് നാഷനല്‍ ബോണ്ട് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞത് 1000 ദിര്‍ഹം വീതം എല്ലാ മാസവും മൂന്നു വര്‍ഷം നിക്ഷേപിച്ച് പദ്ധതിയുടെ ഭാഗമാകാം. മൂന്നു വര്‍ഷം നിക്ഷേപിക്കുന്ന തുക അടുത്ത മൂന്നു വര്‍ഷം എല്ലാ മാസവും നിക്ഷേപത്തിന്റെ ലാഭവിഹിതം അടക്കം നിക്ഷേപകര്‍ക്ക് തിരിച്ചുലഭിക്കുന്ന വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

spot_img

Related news

ഹജ്ജ്; തീർഥാടകർക്ക് പരമാവധി 47 കിലോ ബാഗേജ്; ഉപയോഗിക്കേണ്ടത് നിശ്ചിത വലിപ്പവും ആകൃതിയുമുള്ള ബാഗേജുകൾ

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പോകുന്ന തീർഥാടകർക്ക് അനുവദിക്കുന്ന ബാഗേജിന്റെ പരമാവധി...

റിയാദിൽ താമസസ്ഥലത്ത് തീപിടിത്തം; രണ്ട് മലയാളികളടക്കം ആറ് ഇന്ത്യക്കാർ മരിച്ചു

റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ...

ഷിഹാബ് ചോറ്റൂരിന്റെ ഒപ്പം നടന്ന മലയാളി സൗദിയിൽ വാഹനം ഇടിച്ചു മരണപ്പെട്ടു.വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ്(47) ആണ് മരിച്ചത്

ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി പോകുന്ന ഷിഹാബ് ചോറ്റൂരിന്റെ ഒപ്പമുണ്ടായിരുന്ന ആൾ...

വിശ്വാസ പൂര്‍ണമായി ഈദ് അല്‍ ഫിത്തര്‍ പ്രാര്‍ത്ഥന നടത്തി യുഎഇ നിവാസികള്‍; ചിത്രങ്ങള്‍ കാണാം

ഇന്നാണ് യുഎഇ ഈദ് അല്‍ ഫിത്തര്‍ 2023 ഔദ്യോഗികമായി ആഘോഷിക്കുന്നത്. രാജ്യത്തെ...

LEAVE A REPLY

Please enter your comment!
Please enter your name here