രണ്ട് മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇ അതോറിറ്റി. അബുദാബിയിലെ ആരോഗ്യ വകുപ്പ് രണ്ട് ഡയറ്ററി സപ്ലിമെന്റുകള്‍ നിരോധിക്കുകയും അത് വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ എതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അബുദാബി ഹെല്‍ത്ത് അതോറിറ്റി ചെയ്തു. മോണ്‍സ്റ്റര്‍ റാബിറ്റ് ഹണി, കിംഗ് മൂഡ് എന്നിവയാണ് നിരോധിച്ച രണ്ട് സപ്ലിമെന്റുകള്‍.ഈ സപ്ലിമെന്റുകള്‍ കഴിക്കുകയും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുകയും ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടാന്‍ പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. ലബോറട്ടറി പരിശോധനയില്‍ അവയുടെ പാക്കേജിംഗില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചത്. ഈ ചേരുവകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായേക്കാം.