തിരുവനന്തപുരം ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസിടിച്ച് 15 വയസ്സുകാരിക്ക് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്നപൂർണേന്ദുവാണ് മരിച്ചത്. അച്ഛൻ അശോകനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.
ധനുവച്ചപുരത്തുനിന്ന് അമരവിള ഭാഗത്തേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ അച്ഛൻ അശോകന് നിസ്സാര പരിക്കേറ്റു.
അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് ഡ്രൈവർ ഇറങ്ങിയോടിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.




