തൃശൂരില്‍ തോക്ക്ചൂണ്ടി ഭീഷണി; 4 പേര്‍ അറസ്റ്റില്‍

തൃശ്ശൂരില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ ശാലയിലെ ജീവനക്കാരനേയാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യം കിട്ടാത്തതിന് തോക്കു ചൂണ്ടി ഭീഷണി. തൃശൂര്‍ പൂത്തോളില്‍ ഇന്നലെ രാത്രി ഒമ്പതോയാണ് സംഭവം. പൊന്നാനി സ്വദേശി റഫീക്, പാലക്കാര്‍ട് സ്വദേശി അബ്ദുള്‍ നിയാസ്, കോഴിക്കോട് സ്വദേശി നിസാര്‍, ജെയ്‌സണ്‍ എന്നിവരാണ് പിടിയിലായത്.

മദ്യശാല അടച്ചശേഷം മദ്യം വാങ്ങാന്‍ എത്തിയവരാണ് പ്രശ്‌നമുണ്ടാക്കിയത്. ഷോപ്പ് അടച്ചുവെന്നും മദ്യം നല്‍കാനാകില്ലെന്നും ജീവനക്കാര്‍ പറഞ്ഞപ്പോള്‍ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികളെ കണ്ടെത്താനായി സമീപത്തെ ബാറുകളില്‍ നടത്തിയ പരിശോധനയില്‍ അരമന ബാറില്‍ നിന്നാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്.

ജിവനക്കാര്‍ വിലപ്പന ശാലയുടെ ഷട്ടര്‍ താഴ്ത്തിയശേഷം വില്‍പ്പനയില്‍ നിന്ന് ലഭിച്ച 16 ലക്ഷത്തോളം രൂപ പുറത്ത് എടുത്തുവെച്ച് എണ്ണുന്നതിനിടെ ഒരാള്‍ ഷട്ടര്‍പാക്കി അകത്തുകയറുകയായിരുന്നു. പണത്തിന്റെ നേര്‍ക്കാണ് വരുന്നതെന്ന് കരുതി അയാളെ പകുതിയില്‍ വെച്ച് തടഞ്ഞപ്പോള്‍ മദ്യം വേണമെന്ന് പറഞ്ഞ് ബഹളംവെയ്ക്കുയായിരുന്നു. ഇതിനിടെ പുറത്തുള്ളയാള്‍ ജീവനക്കാരന് നേരെ തോക്കു ചൂണ്ടി അകത്തേക്ക് കടക്കാന്‍ ശ്രമിക്കുയാണുണ്ടായത്.

spot_img

Related news

അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

അബുദാബി: അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ...

ശബരിമല റോപ് വേ നിര്‍മ്മാണം എത്രയും വേഗം: മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: ശബരിമല റോപ് വേയ്ക്കുള്ള ഭൂമിയെപ്പറ്റി ധാരണയായിട്ടുണ്ടെന്ന് മന്ത്രി വി എന്‍...

പ്രിയങ്ക ഗാന്ധി പുത്തുമലയില്‍

കല്പറ്റ: പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പുത്തുമലയില്‍, മുണ്ടകൈ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക്...

‘നവീന്റെ മരണം അതീവ ദുഃഖകരം’; മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആദ്യ പരസ്യപ്രതികരണവുമായി മുഖ്യമന്ത്രി...

നടന്‍ ബാല വീണ്ടും വിവാഹിതനായി

എറണാകുളം: നടന്‍ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ...