ന്യൂഡല്‍ഹി : ഇന്ന് മാനത്ത് ചാന്ദ്രവിസ്മയം കാണാന്‍ സാധിക്കും. സൂപ്പര്‍മൂണ്‍–ബ്ലൂമൂണ്‍ എന്ന് അറിയപ്പെടുന്ന പ്രതിഭാസമാണിത്.ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്.നാല് പൂര്‍ണചന്ദ്രന്‍മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്.ഈ വര്‍ഷത്തെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണിത്.രണ്ടു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് ഈ പ്രതിഭാസത്തെ സൂപ്പര്‍മൂണ്‍–ബ്ലൂമൂണ്‍ എന്ന് വിളിക്കുന്നത്.ഇന്ന് രാത്രി മുതല്‍ 3 ദിവസത്തേക്ക് ഈ പ്രതിഭാസം തെളിഞ്ഞ അന്തരീക്ഷത്തില്‍ കാണാനാകും.
വര്‍ഷത്തില്‍ മൂന്നോ നാലോ തവണ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടാകാറുണ്ടെന്ന് നാസ പറയുന്നു.1979 ലാണ് ഈ പ്രതിഭാസത്തിന് സൂപ്പര്‍ എന്ന പേര് കിട്ടുന്നത് . ഇനി വരുന്ന അടുത്ത മൂന്ന് പൂര്‍ണ്ണചന്ദ്രന്മാരും സൂപ്പര്‍മൂണ്‍ ആയിരിക്കും.ഇനി അടുത്ത സൂപ്പര്‍ മൂണിനെ കാണാനാകുന്നത് സെപ്റ്റംബര്‍ 17 ഒക്ടോബര്‍ 17 നവംബര്‍ 15 എന്നീ തീയതികളില്‍ ആണ്.