വയലിലെ വെള്ളക്കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

തിരൂരങ്ങാടിയില്‍ വീടിനടുത്ത് വയലിലെ വെള്ളക്കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. മമ്പുറം വെട്ടത്ത് അങ്ങാടിപതിനാറുങ്ങല്‍ മലയില്‍ അഷ്റഫ് റംല ദമ്പതികളുടെ മകന്‍ റബീഹ് (14) ആണ് മരിച്ചത്.

വെള്ളിയാഴ്ച വീടിനടുത്ത് പട്ടിശ്ശേരി വയലിലെ വെള്ളക്കുഴിയില്‍ കാല്‍ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മരിച്ചു. കാടപ്പടി ജുമാ മസ്ജിദ് ദര്‍സ് വിദ്യാര്‍ഥിയാണ്.മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാദ്, റുഫൈദ, മുഹമ്മദ് റഫീഹ് എന്നിവര്‍ സഹോദരങ്ങളാണ്.

spot_img

Related news

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...
Click to join