കഥാകൃത്തും വിവര്‍ത്തകനുമായ എസ് ജയേഷ് അന്തരിച്ചു

പാലക്കാട്> കഥാകൃത്തും വിവര്‍ത്തകനുമായ എസ് ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ വ്യാഴ്യാഴ്ച പാലക്കാട്ടെ തേന്‍കുറിശ്ശി വിളയന്നൂരില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കും. ഒരിടത്തൊരു ലൈന്‍മാന്‍, ക്ല എന്നിവയാണ് ജയേഷിന്റെ പ്രധാന കൃതികള്‍.

പനിയെത്തുടര്‍ന്ന് ജയേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് തല ചുറ്റി വീണത്. കഴിഞ്ഞ 13ാം തിയതിയായിരുന്നു അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള ജയേഷിനായി മികച്ച ചികിത്സാ ഉറപ്പാക്കാന്‍ സുഹൃത്തുക്കള്‍ പണം സമാഹരിച്ചു വരുന്നതിനിടെയായിരുന്നു മരണം. മായക്കടല്‍, ഒരിടത്തൊരു ലൈന്‍മാന്‍, ക്ല, പരാജിതരുടെ രാത്രി എന്നിവയാണ് ജയേഷിന്റെ പ്രസിദ്ധീകരണങ്ങള്‍. ചാരുനിവേദിത, പെരുമാള്‍ മുരുകന്‍ എന്നീ തമിഴ് എഴുത്തുകാരുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ജയേഷാണ്.

spot_img

Related news

അറബിക്കടലില്‍ ന്യൂനമര്‍ദം; ഈയാഴ്ച ശക്തമായ മഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍...

സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍...

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു...

കേരളത്തില്‍ മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. രാജ്യത്ത് അപൂര്‍വ്വമായി കാണപ്പെടുന്നതും ചെള്ള്...

കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കുറ്റിപ്പുറം : കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത യുവാവിനെ മരിച്ച...