ഒരു കൈയിൽ സ്റ്റിയറിങ്, മറുകൈയിൽ റീൽസ്; കെഎസ്ആർടിസി ഡ്രൈവർക്ക് പണികിട്ടി, ലൈസൻസ് പൂട്ടി!

കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. യാത്രക്കാരന്റെ പരാതിയിലാണ് കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ അഭിജിത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി എടുത്തത്. ലൈസൻസ് രണ്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് നടപടി. സസ്പെൻഷന് പുറമേ മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവൽക്കരണ ക്ലാസിലും പങ്കെടുക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നിർദ്ദേശം നൽകിയിരിക്കുന്നത്.

കൊട്ടാരക്കര കൊല്ലം റൂട്ടിലെ കെഎസ്ആർടിസി ബസിൽ ജൂൺ 18ന് രാവിലെ 6 നായിരുന്നു നടപടിക്കു കാരണമായ സംഭവം. ബസ്സിലെ യാത്രക്കാരൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ മാധ്യമങ്ങൾക് ലഭിച്ചതോടെയാണ് വിവാദമായത്.

spot_img

Related news

ജലപീരങ്കിയിൽ മലിനജലം; കുപ്പിയുമായി പിണറായി സഭയിൽ, ‘പഴയ ടാങ്കറാകാമെന്ന്’ ചെന്നിത്തല!

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയിൽ സർക്കാരിനെതിരെ എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാർച്ചിൽ മലിന...

കറണ്ട് കണക്ഷന് അയ്യായിരം! കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ വിജിലൻസ് വലയിൽ

കെ.എസ്.ഇ.ബി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം പിടികൂടി. കൊട്ടിയം തഴുത്തല സ്വദേശി...

‘അമ്മ’യിൽ പൊട്ടിത്തെറി തുടരുന്നു; ശ്വേതയ്ക്ക് പിന്തുണയുമായി മല്ലിക സുകുമാരനും രാജിവെച്ചു!

അമ്മയിലെ പൊട്ടിത്തെറി. മല്ലിക സുകുമാരനും രാജിവച്ചു. ശ്വേതയ്ക്കൊപ്പം എന്ന് മല്ലിക സുകുമാരന്റെ...

മത്സ്യവിലയ്ക്ക് പിന്നാലെ മുട്ടവിലയും റോക്കറ്റ് പോലെ! തട്ടുകടകൾക്കും ബേക്കറികൾക്കും കനത്ത തിരിച്ചടി

സംസ്ഥാനത്ത് കോഴിമുട്ട വില സർവകാല റെക്കോർഡില്‍. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്നാട്ടിലെ...

ചിക്കൻ കറിയുടെ അളവ് കുറഞ്ഞു; തിരുവനന്തപുരത്ത് ബാർ ജീവനക്കാരനെ തല്ലിച്ചതച്ച രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച...