ചിക്കൻ കറിയുടെ അളവ് കുറഞ്ഞു; തിരുവനന്തപുരത്ത് ബാർ ജീവനക്കാരനെ തല്ലിച്ചതച്ച രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച രണ്ടു പേർ പിടിയിൽ. കോവളം സ്വദേശികളായ രണ്ട് പേരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. കോവളം സ്വദേശികളായ ഷാഫി (30), യാസീൻ (25) എന്നിവരാണ് അറസ്റ്റിലായത്.

ബൈപാസിന് സമീപത്തെ ഒരു ബാറിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ ചിക്കൻ കറി ഓർഡർ ചെയ്ത ഇവർക്ക് ലഭിച്ച കറി അളവ് കുറവായിരുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പിടിയിലായ ഷാഫിക്കെതിരെ നിരവധി ക്രമിനൽ കേസുകളുണ്ടെന്നും ‌സ്റ്റേഷനിലെ റൗഡി പട്ടികയിലുൾപ്പെട്ടയാളുമാണെന്നും പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ചു.

spot_img

Related news

ജലപീരങ്കിയിൽ മലിനജലം; കുപ്പിയുമായി പിണറായി സഭയിൽ, ‘പഴയ ടാങ്കറാകാമെന്ന്’ ചെന്നിത്തല!

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയിൽ സർക്കാരിനെതിരെ എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാർച്ചിൽ മലിന...

കറണ്ട് കണക്ഷന് അയ്യായിരം! കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ വിജിലൻസ് വലയിൽ

കെ.എസ്.ഇ.ബി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം പിടികൂടി. കൊട്ടിയം തഴുത്തല സ്വദേശി...

‘അമ്മ’യിൽ പൊട്ടിത്തെറി തുടരുന്നു; ശ്വേതയ്ക്ക് പിന്തുണയുമായി മല്ലിക സുകുമാരനും രാജിവെച്ചു!

അമ്മയിലെ പൊട്ടിത്തെറി. മല്ലിക സുകുമാരനും രാജിവച്ചു. ശ്വേതയ്ക്കൊപ്പം എന്ന് മല്ലിക സുകുമാരന്റെ...

മത്സ്യവിലയ്ക്ക് പിന്നാലെ മുട്ടവിലയും റോക്കറ്റ് പോലെ! തട്ടുകടകൾക്കും ബേക്കറികൾക്കും കനത്ത തിരിച്ചടി

സംസ്ഥാനത്ത് കോഴിമുട്ട വില സർവകാല റെക്കോർഡില്‍. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്നാട്ടിലെ...

മദ്യവ്യാപനം കൂട്ടുന്ന ബജറ്റ് തീരുമാനം അപകടകരം; വിമർശനവുമായി കെ.എൻ. ബാലഗോപാൽ

മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടുമെന്ന് കെ.എൻ. ബാലഗോപാൽ. മുൻ സർക്കാരിൻ്റെ കാലത്ത്...