കറണ്ട് കണക്ഷന് അയ്യായിരം! കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ വിജിലൻസ് വലയിൽ

കെ.എസ്.ഇ.ബി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം പിടികൂടി. കൊട്ടിയം തഴുത്തല സ്വദേശി നസീറിനെയാണ് (53) കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ബൈജു എസ്എസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.​ കുമ്മല്ലൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫുഡ് പ്രോസസിംഗ് കമ്പനിക്ക് വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിനായി 5000 രൂപ ആവശ്യപ്പെട്ട് കമ്പിനി ഉടമയിൽ നിന്നാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.

ആറുമാസം മുൻപാണ് സ്ഥാപനത്തിലേക്ക് പുതിയ കണക്ഷനായി ഉടമ കെ.എസ്.ഇ.ബിയെ സമീപിച്ചത്. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് കണക്ഷൻ നൽകാതെ സബ് എഞ്ചിനീയർ ഒഴിഞ്ഞുമാറി. കണക്ഷൻ അനുവദിക്കണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടതോടെ സ്ഥാപന ഉടമ കൊല്ലം വിജിലൻസ് യൂണിറ്റിൽ പരാതി നൽകുകയായിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടയിൽ സബ് എഞ്ചിനീയറെ വിജിലൻസ് സംഘം തന്ത്രപൂർവ്വം ഇയാളെ പിടികൂടുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_img

Related news

ജലപീരങ്കിയിൽ മലിനജലം; കുപ്പിയുമായി പിണറായി സഭയിൽ, ‘പഴയ ടാങ്കറാകാമെന്ന്’ ചെന്നിത്തല!

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയിൽ സർക്കാരിനെതിരെ എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാർച്ചിൽ മലിന...

‘അമ്മ’യിൽ പൊട്ടിത്തെറി തുടരുന്നു; ശ്വേതയ്ക്ക് പിന്തുണയുമായി മല്ലിക സുകുമാരനും രാജിവെച്ചു!

അമ്മയിലെ പൊട്ടിത്തെറി. മല്ലിക സുകുമാരനും രാജിവച്ചു. ശ്വേതയ്ക്കൊപ്പം എന്ന് മല്ലിക സുകുമാരന്റെ...

മത്സ്യവിലയ്ക്ക് പിന്നാലെ മുട്ടവിലയും റോക്കറ്റ് പോലെ! തട്ടുകടകൾക്കും ബേക്കറികൾക്കും കനത്ത തിരിച്ചടി

സംസ്ഥാനത്ത് കോഴിമുട്ട വില സർവകാല റെക്കോർഡില്‍. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്നാട്ടിലെ...

ചിക്കൻ കറിയുടെ അളവ് കുറഞ്ഞു; തിരുവനന്തപുരത്ത് ബാർ ജീവനക്കാരനെ തല്ലിച്ചതച്ച രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച...

മദ്യവ്യാപനം കൂട്ടുന്ന ബജറ്റ് തീരുമാനം അപകടകരം; വിമർശനവുമായി കെ.എൻ. ബാലഗോപാൽ

മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടുമെന്ന് കെ.എൻ. ബാലഗോപാൽ. മുൻ സർക്കാരിൻ്റെ കാലത്ത്...