സ്കൂട്ടറിന്റെ സീറ്റിനടിയിൽ പുള്ളിമാന്റെ തോൽ; രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: പുള്ളിമാന്റെ തോൽ കൈവശം വെച്ച രണ്ട് യുവാക്കളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറുവരമ്പിൽ വീട്ടിൽ ഗോകുൽ (32), വെങ്ങാനൂർ ചാരുവിളയിൽ അനന്തുഭവനിൽ അനന്തു (23) എന്നിവരെയാണ് പരുത്തിപ്പള്ളി വനം റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറുവരമ്പിൽ കുളത്തിന് സമീപം ഗോകുൽ സഞ്ചരിച്ചിരുന്ന വെസ്പ സ്കൂട്ടർ അപകടത്തിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അപകടത്തിൽ സ്കൂട്ടറിന്റെ സീറ്റ് ഇളകി തെറിക്കുകയും സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന പുള്ളിമാന്റെ തോൽ റോഡിലേക്ക് വീഴുകയുമായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിക്കാൻ ശ്രമിച്ചതോടെ ഗോകുൽ സ്ഥലത്തുനിന്ന് ഓടിപ്പോയി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും മാൻതോലും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. നടത്തിയ അന്വേഷണത്തിലാണ് ഗോകുൽ പിടിയിലായത്. സ്കൂട്ടറിന്റെ ഉടമയും ഗോകുലിന്റെ സുഹൃത്തുമായ അനന്തുവിനെ ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

തിരുവനന്തപുരം നഗരത്തിലെ ഒരു വീട്ടിൽ താമസിച്ചിരുന്നവർ ഒഴിഞ്ഞുപോകുന്നതിനിടെ അവിടെനിന്ന് മാൻതോൽ ലഭിച്ചതാണെന്നും പിന്നീട് സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതികളുടെ മൊഴിയെന്ന് വനംവകുപ്പ് അറിയിച്ചു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വിബിൻ ചന്ദ്രൻ വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Related news

ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ ശുചിമുറിയുടെ സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം...

ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം; ‘ഭണ്ഡാരം സജീഷ്’ പിടിയിൽ

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ക്ഷേത്ര ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന്...

ജി. പൂങ്കുഴലി സിബിഐയിലേക്ക്; അഞ്ചുവർഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം: പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഐജി ജി. പൂങ്കുഴലിയെ സിബിഐയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ...

പോരാട്ടങ്ങളുടെ ഓർമയിൽ വി.എസ്; ഇന്ന് 103-ാം ജന്മവാർഷിക ദിനം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ...

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ്...