തിരുവനന്തപുരം: പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഐജി ജി. പൂങ്കുഴലിയെ സിബിഐയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിയമിച്ചു. അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഒരു മാസത്തിനകം സിബിഐയിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ് നിർദേശം.
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയാണ് ജി. പൂങ്കുഴലി. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പ്രവേശിക്കുന്നതിന് മുൻപ് കേസിൽ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് വിവരം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായിരുന്ന കാലത്തെ കേസിന് പുറമെ മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമ കേസുകളിലും ജി. പൂങ്കുഴലി അന്വേഷണച്ചുമതല വഹിച്ചിട്ടുണ്ട്. സിബിഐയിലേക്കുള്ള നിയമനത്തോടെ സംസ്ഥാന പൊലീസിലെ അവരുടെ സേവനത്തിൽ മാറ്റമുണ്ടാകും.




