ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ ശുചിമുറിയുടെ സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) കൊല്ലപ്പെട്ടതായും കൊലപാതകക്കേസിൽ കൊട്ടിയം സ്വദേശി ശ്യാംജിത്തിനെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

നിസാറിനെ മർദിച്ചശേഷം ശുചിമുറിയിൽ ഉണ്ടായിരുന്ന കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. തുടർന്ന് മൃതദേഹം പായയിൽ പൊതിഞ്ഞ് സെപ്റ്റിക് ടാങ്കിൽ തള്ളിയെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് പറയുന്നു. നിസാറുമായുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

സെപ്റ്റംബർ 30ന് മാലിന്യം നീക്കം ചെയ്യുന്നതിനായി ടാങ്ക് തുറന്നപ്പോഴാണ് തൊഴിലാളികൾ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മനുഷ്യന്റേതാണെന്ന് സ്ഥിരീകരിച്ചു. ശാസ്ത്രീയ പരിശോധനകളിലൂടെയാണ് അവശിഷ്ടങ്ങൾ നിസാറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

ഹാർബറിലെ ശുചിമുറി ഉപയോഗിക്കുന്നവരിൽനിന്ന് പണം പിരിക്കുന്ന ജോലിയായിരുന്നു നിസാറിന്. ദിവസങ്ങളായി നിസാറിനെ കാണാതായ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ശ്യാംജിത്തിനെ പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി.

Related news

ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം; ‘ഭണ്ഡാരം സജീഷ്’ പിടിയിൽ

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ക്ഷേത്ര ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന്...

ജി. പൂങ്കുഴലി സിബിഐയിലേക്ക്; അഞ്ചുവർഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം: പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഐജി ജി. പൂങ്കുഴലിയെ സിബിഐയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ...

പോരാട്ടങ്ങളുടെ ഓർമയിൽ വി.എസ്; ഇന്ന് 103-ാം ജന്മവാർഷിക ദിനം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ...

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ്...

വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നരുവാമൂട് മൊട്ടമൂട്ടിൽ വീട്ടമ്മയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമൂട്...