വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നരുവാമൂട് മൊട്ടമൂട്ടിൽ വീട്ടമ്മയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമൂട് വള്ളോട്ടുകോണം പുത്തൻവീട്ടിൽ മധുവിന്‍റെ ഭാര്യ മിനി (49) യാണ് മരിച്ചത്. തിരുവനന്തപുരം – കന്യാകുമാരി റെയിൽപാതയിലാണ് സംഭവം. തിരുനെൽവേലിയിൽ നിന്ന് കൊല്ലത്തേക്ക് വന്ന ചരക്ക് തീവണ്ടിയാണ് തട്ടിയത്. തൊഴിലുറപ്പ് തൊഴിലാളിയായ മിനിയുടെ മൂത്ത മകൻ ഒന്നര വർഷം മുമ്പ് ആഴിമലയിലെ പാറയിൽ നിന്നും കാൽ വഴുതി കടലിൽ വീണ് മരിച്ചിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related news

ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം; ‘ഭണ്ഡാരം സജീഷ്’ പിടിയിൽ

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ക്ഷേത്ര ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന്...

ജി. പൂങ്കുഴലി സിബിഐയിലേക്ക്; അഞ്ചുവർഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം: പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഐജി ജി. പൂങ്കുഴലിയെ സിബിഐയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ...

പോരാട്ടങ്ങളുടെ ഓർമയിൽ വി.എസ്; ഇന്ന് 103-ാം ജന്മവാർഷിക ദിനം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ...

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ്...

ഇൻസ്റ്റഗ്രാം കമന്റ് ചോദ്യം ചെയ്ത യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയ്‌ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവാവിനെ ബ്ലേഡ്...