കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ച; 15കാരന് നൽകിയത് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന്

കാസർകോട്: പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് 15കാരന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി കുടുംബത്തിന്റെ പരാതി. കാൽവിരലിൽ അലർജിയെ തുടർന്ന് ചികിത്സ തേടിയെത്തിയ കുട്ടിക്കാണ് ജൂലൈയിൽ കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന് നൽകിയതെന്നാണ് ആരോപണം.

ഡോക്ടർ കുറിച്ചുനൽകിയ മരുന്ന് ആശുപത്രിയിലെ ഫാർമസിയിൽ നിന്നാണ് കുട്ടി വാങ്ങിയത്. മരുന്ന് മൂന്ന് ദിവസം കഴിച്ചതിന് ശേഷമാണ് കാലാവധി കഴിഞ്ഞതാണെന്ന് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആശുപത്രിയിലെത്തി വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ഡോക്ടർ വിഷയം നിസാരവത്കരിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.

അതേസമയം, സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പുറമെ, കീമോതെറാപ്പി, അപസ്മാരം തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കും ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ട്.

മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനായി പരമാവധി ലോക്കൽ പർച്ചേസിംഗ് നടത്താൻ സർക്കാർ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഭീമമായ കുടിശ്ശിക നിലനിൽക്കുന്നതിനാൽ സർക്കാർ ആശുപത്രികൾക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നൽകാൻ സ്വകാര്യ വിതരണക്കാർ വിസമ്മതിക്കുന്ന സാഹചര്യമുണ്ടെന്നാണ് വിവരം.

അടുത്തയാഴ്ചയോടെ പുതിയ മരുന്ന് സ്റ്റോക്ക് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാൽ പുതിയ സ്റ്റോക്ക് സമയബന്ധിതമായി എത്തിയില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുമെന്ന് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

spot_img

Related news

എൻ.സി.പി.-എസ്സും കോൺഗ്രസ്-എസ്സും ലയിച്ചു; പുതിയ പാർട്ടി ‘സി.എസ്.പി’ പ്രഖ്യാപിച്ച് എ.കെ. ശശീന്ദ്രൻ

കൊച്ചി: എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു....

കഞ്ചാവ് വിൽപ്പന: വൈത്തിരിയിൽ 54കാരൻ പിടിയിൽ

കൽപ്പറ്റ: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നയാൾ...

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി പ്രതിസന്ധി; ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർദേശം

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സം. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് നേരത്തെ...

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയതായി പരാതി; പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നഗരസഭയുടെ നടപടി

പറവൂർ: താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയെന്ന...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് പുലിയുടെ ആക്രമണം

തൃശൂർ: വാൽപ്പാറ അപ്പർ പറളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു....