വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് പുലിയുടെ ആക്രമണം

തൃശൂർ: വാൽപ്പാറ അപ്പർ പറളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. തോട്ടം തൊഴിലാളികളായ ഗുരുസ്വാമി–നാഗജ്യോതി ദമ്പതികളുടെ മകൻ ഭീഷിതനാണ് ആക്രമണത്തിനിരയായത്.

വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി പിടികൂടി 15 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. കുട്ടിയെ പുലി ആക്രമിക്കുന്നത് കണ്ട അമ്മ നാഗജ്യോതി ബഹളംവെച്ചതോടെ സമീപത്തെ തോട്ടം തൊഴിലാളികൾ ഓടിയെത്തുകയായിരുന്നു.

തൊഴിലാളികൾ എത്തിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നുകളഞ്ഞു. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാൽപ്പാറ മേഖലയിൽ പുലിയാക്രമണം പതിവാകുന്നതായി നാട്ടുകാർ പറയുന്നു. നിരവധി പേർ പുലിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നതെന്നും പ്രദേശവാസികൾ വ്യക്തമാക്കി.

spot_img

Related news

റെക്കോർഡ് വിൽപ്പനയുമായി തിരുവോണം ബമ്പർ; ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിൽ

തിരുവോണം ബമ്പറിന് റെക്കോർഡ് വിൽപ്പന. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്ന ആദ്യ...

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ച; 15കാരന് നൽകിയത് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന്

കാസർകോട്: പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് 15കാരന് കാലാവധി കഴിഞ്ഞ...

എൻ.സി.പി.-എസ്സും കോൺഗ്രസ്-എസ്സും ലയിച്ചു; പുതിയ പാർട്ടി ‘സി.എസ്.പി’ പ്രഖ്യാപിച്ച് എ.കെ. ശശീന്ദ്രൻ

കൊച്ചി: എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു....

കഞ്ചാവ് വിൽപ്പന: വൈത്തിരിയിൽ 54കാരൻ പിടിയിൽ

കൽപ്പറ്റ: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നയാൾ...

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി പ്രതിസന്ധി; ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർദേശം

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സം. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് നേരത്തെ...