രാജ്യത്ത് നാല് വർഷത്തിനിടെ കൂറുമാറിയത് 111 സാമാജികർ; പട്ടികയിൽ കേരളത്തിൽ നിന്നുള്ളവരാരുമില്ലെന്ന് എ.ഡി.ആർ റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ 111 സാമാജികർ പാർട്ടി മാറിയതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട്. 2022 മുതൽ 2026 വരെയുള്ള തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ലോക്സഭാംഗങ്ങളായിരിക്കെ 22 പേരും രാജ്യസഭാംഗങ്ങളായിരിക്കെ ഏഴ് പേരും എംഎൽഎമാരായിരിക്കെ 78 പേരുമാണ് കൂറുമാറിയത്. പട്ടികയിൽ കേരളത്തിൽ നിന്നുള്ള സാമാജികർ ആരുമില്ല.

നാഗാലാൻഡിലാണ് ഏറ്റവും കൂടുതൽ കൂറുമാറ്റം നടന്നത്. ഇവിടെ എംപിമാരും എംഎൽഎമാരുമായി 32 പേരാണ് പാർട്ടി മാറിയത്. ഇത് ആകെ കൂറുമാറ്റങ്ങളുടെ 29 ശതമാനമാണ്. 20 സാമാജികർ പാർട്ടി മാറിയ പശ്ചിമബംഗാളാണ് രണ്ടാം സ്ഥാനത്ത്.

കൂടുതൽ സാമാജികരെ നഷ്ടപ്പെട്ടത് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി, തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എന്നീ പാർട്ടികളാണ്. എൻഡിപിപിയിൽ നിന്ന് 25 പേരും തൃണമൂൽ കോൺഗ്രസിൽ നിന്ന് 20 പേരും കോൺഗ്രസിൽ നിന്ന് 19 പേരുമാണ് പാർട്ടി വിട്ടത്. ആകെ 111 പേരിൽ 64 പേരും, അതായത് 58 ശതമാനവും, ഈ മൂന്ന് പാർട്ടികളിൽ നിന്നുള്ളവരാണ്.

ബിആർഎസിൽ നിന്ന് ഒമ്പത് പേരും ആം ആദ്മി പാർട്ടിയിൽ നിന്ന് ഏഴ് പേരും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഏഴ് പേരും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽ നിന്ന് ആറ് പേരും ജനതാദൾ യുണൈറ്റഡിൽ നിന്ന് അഞ്ച് പേരും നാഷണൽ പീപ്പിൾസ് പാർട്ടിയിൽ നിന്ന് നാല് പേരും പാർട്ടി മാറി.

അതേസമയം, 2025ൽ എൻഡിപിപി എൻപിഎഫിൽ ലയിച്ചിരുന്നു. എൻഡിപിപിയിൽ നിന്നുള്ള 25 എംഎൽഎമാരും നാഗാലാൻഡിലെ എൻസിപിയിൽ നിന്നുള്ള ഏഴ് പേരും എൻപിഎഫിലെത്തി. ഇതോടെ ഏറ്റവും കൂടുതൽ സാമാജികർ എത്തിയ പാർട്ടിയായി എൻപിഎഫ് മാറി.

ബിജെപിയിലേക്കാണ് രണ്ടാമതായി കൂടുതൽ സാമാജികർ എത്തിയത്. 29 പേരാണ് വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിലെത്തിയത്. നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിലേക്ക് 20 പേരും കോൺഗ്രസിലേക്ക് ഒമ്പത് പേരും എൻപിപിയിലേക്ക് ആറ് പേരും അരുണാചൽ പീപ്പിൾസ് പാർട്ടിയിലേക്ക് നാല് പേരും എത്തിയതായി റിപ്പോർട്ട് പറയുന്നു.

ആകെ കണക്കിൽ എൻപിഎഫ്, ബിജെപി, നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി എന്നിവിടങ്ങളിലേക്കായി 81 സാമാജികരാണ് പാർട്ടി മാറിയെത്തിയത്.

spot_img

Related news

യുപിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരും അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും...

കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുജറാത്തിലെ വൻതാര വൈൽഡ് ലൈഫ് റെസ്ക്യൂ സെന്റർ സന്ദർശിച്ചു

ജാംനഗർ: ഗുജറാത്തിലെ വൻതാര വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് കൺസർവേഷൻ സെന്റർ...

സ്വകാര്യ ബസിന് തീപിടിച്ച് ഒമ്പത് മരണം; നിരവധി പേർക്ക് പൊള്ളലേറ്റു

നോയിഡ: യമുന എക്സ്പ്രസ് വേയിൽ സ്വകാര്യ ബസിന് തീപിടിച്ച് ഒമ്പത് യാത്രക്കാർ...

ഷോർട്ട് ഫിലിം വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് പരാതി; നടി അറസ്റ്റിൽ

ചെന്നൈ: ഷോർട്ട് ഫിലിം നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് അഞ്ച്...