റെക്കോർഡ് വിൽപ്പനയുമായി തിരുവോണം ബമ്പർ; ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിൽ

തിരുവോണം ബമ്പറിന് റെക്കോർഡ് വിൽപ്പന. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്ന ആദ്യ ലോട്ടറിയെന്ന റെക്കോർഡ് ഇത്തവണത്തെ ഓണം ബമ്പർ സ്വന്തമാക്കി. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്. തൃശൂർ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. ഏറ്റവും കുറവ് വിൽപ്പന നടന്നത് കാസർഗോഡ് ജില്ലയിലാണ്.

90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണത്തെ തിരുവോണം ബമ്പറിനായി അച്ചടിച്ചത്. നാളെ നറുക്കെടുപ്പ് നടക്കാനിരിക്കെയാണ് വിൽപ്പനയുടെ കണക്കുകൾ പുറത്തുവരുന്നത്. ഏറ്റവും ഉയർന്ന സമ്മാനത്തുകയും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ അച്ചടിച്ചതും ഉൾപ്പെടെ നിരവധി പ്രത്യേകതകളാണ് ഈ വർഷത്തെ ഓണം ബമ്പറിനുള്ളത്.

2026ലെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 10 പേർക്കാണ്.

ഇതിന് പുറമെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 500 രൂപയാണ്.

ലോട്ടറി വകുപ്പിൽ നിന്നും ഹോൾസെയിൽ ഏജന്റുമാരിൽ നിന്നും ചില്ലറ വിൽപ്പനക്കാർ വാങ്ങിയ ബാക്കിയുള്ള ടിക്കറ്റുകളും ഇന്നും നാളെയുമായി പൂർണമായി വിറ്റഴിയുമെന്നാണ് കണക്കാക്കുന്നത്.

90 ലക്ഷം ടിക്കറ്റുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. 20 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ മാത്രം വിറ്റഴിച്ചത്.

spot_img

Related news

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ച; 15കാരന് നൽകിയത് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന്

കാസർകോട്: പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് 15കാരന് കാലാവധി കഴിഞ്ഞ...

എൻ.സി.പി.-എസ്സും കോൺഗ്രസ്-എസ്സും ലയിച്ചു; പുതിയ പാർട്ടി ‘സി.എസ്.പി’ പ്രഖ്യാപിച്ച് എ.കെ. ശശീന്ദ്രൻ

കൊച്ചി: എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു....

കഞ്ചാവ് വിൽപ്പന: വൈത്തിരിയിൽ 54കാരൻ പിടിയിൽ

കൽപ്പറ്റ: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നയാൾ...

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി പ്രതിസന്ധി; ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർദേശം

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സം. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് നേരത്തെ...

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയതായി പരാതി; പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നഗരസഭയുടെ നടപടി

പറവൂർ: താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയെന്ന...