പ്രമുഖ സിനിമസീരിയല്‍ നടി രഞ്ജുഷ മേനോനെ മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. ഭര്‍ത്താവുമൊത്ത് ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു രഞ്ജുഷ. തിരുവനന്തപുരം ശ്രീകാര്യത്തുള്ള വീട്ടിലാണ് രഞ്ജുഷയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ സിനിമകളിലും നിരവധി ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ കാലമായി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ശ്രീകാര്യത്ത് വാടകയ്ക് താമസിച്ചുവരികയായിരുന്നു രഞ്ജുഷ മേനോന്‍. മരണകാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
സൂര്യടിവിയിലെ ആനന്ദരാഗം, കൌമുദി ടിവിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് എന്നീ പരമ്പരകളില്‍ അഭിനയിച്ചുവരികയായിരുന്നു രഞ്ജുഷ മേനോന്‍. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് രഞ്ജുഷ മേനോന്റെ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.