മഴ മുന്നറിയിപ്പ്: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; കടലിൽ പോകരുതെന്ന് കർശന നിർദേശം

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. കൂടാതെ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപകമായ മഴയ്ക്കും 40 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ഇന്നലെ രാത്രിമുതൽ മലബാർ മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. കോഴിക്കോട്, ഫറോഖ് തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതുവരെ ജില്ലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

spot_img

Related news

ജലപീരങ്കിയിൽ മലിനജലം; കുപ്പിയുമായി പിണറായി സഭയിൽ, ‘പഴയ ടാങ്കറാകാമെന്ന്’ ചെന്നിത്തല!

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയിൽ സർക്കാരിനെതിരെ എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാർച്ചിൽ മലിന...

കറണ്ട് കണക്ഷന് അയ്യായിരം! കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ വിജിലൻസ് വലയിൽ

കെ.എസ്.ഇ.ബി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം പിടികൂടി. കൊട്ടിയം തഴുത്തല സ്വദേശി...

‘അമ്മ’യിൽ പൊട്ടിത്തെറി തുടരുന്നു; ശ്വേതയ്ക്ക് പിന്തുണയുമായി മല്ലിക സുകുമാരനും രാജിവെച്ചു!

അമ്മയിലെ പൊട്ടിത്തെറി. മല്ലിക സുകുമാരനും രാജിവച്ചു. ശ്വേതയ്ക്കൊപ്പം എന്ന് മല്ലിക സുകുമാരന്റെ...

മത്സ്യവിലയ്ക്ക് പിന്നാലെ മുട്ടവിലയും റോക്കറ്റ് പോലെ! തട്ടുകടകൾക്കും ബേക്കറികൾക്കും കനത്ത തിരിച്ചടി

സംസ്ഥാനത്ത് കോഴിമുട്ട വില സർവകാല റെക്കോർഡില്‍. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്നാട്ടിലെ...

ചിക്കൻ കറിയുടെ അളവ് കുറഞ്ഞു; തിരുവനന്തപുരത്ത് ബാർ ജീവനക്കാരനെ തല്ലിച്ചതച്ച രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച...