പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: എസ്എഫ്ഐ പ്രത്യക്ഷ സമരത്തിലേക്ക്

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി എസ്എഫ്ഐ പ്രത്യക്ഷ സമരത്തിലേക്ക്. നാളെ മലപ്പുറം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. സീറ്റ് പ്രതിസന്ധി ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുമ്പോള്‍ എസ്എഫ്ഐയും സമരരംഗത്തേക്ക് ഇറങ്ങുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാവും.

പുതിയ ബാച്ചുകള്‍ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.ഇത്തവണയും കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കേണ്ടി വരുമെന്നായിരുന്നു എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനുവിന്റെ പ്രതികരണം.
അതേസമയം സര്‍ക്കാര്‍ ഹൈസ്‌കൂളുകളെ ഹയര്‍സെക്കണ്ടറിയാക്കി സീറ്റ് പ്രതിസന്ധിയില്‍ പരിഹാരം കാണുമെന്ന ഉറപ്പ് വിദ്യാഭ്യാസ മന്ത്രി നല്‍കിയതായി മന്ത്രി വി അബ്ദുറഹ്മാന്‍ പ്രതികരിച്ചു.

spot_img

Related news

കരിപ്പൂരില്‍നിന്ന് പുറപ്പെട്ട 3 വിമാനങ്ങള്‍ക്കും ബാംബ് ഭീഷണി

കരിപ്പൂര്‍: കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. രണ്ട് എയര്‍ ഇന്ത്യാ...

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...