ചുട്ടുപൊള്ളി പാലക്കാട്; താപനില 40 ഡിഗ്രീക്ക് മുകളില്‍

പാലക്കാട്: ചുട്ടുപൊള്ളുകയാണ് പാലക്കാട്. വേനലിന്റെ തുടക്കത്തില്‍ തന്നെ വിയര്‍ത്തു കുളിക്കുകയാണ് ജില്ല. ഇടവേളകളില്ലാതെ ചുടുകാറ്റ്, അതിനിടയില്‍ കത്തിപ്പടരുന്ന കാട്ടുതീ. മൂന്ന് വനം ഡിവിഷനുകള്‍ക്ക് കീഴിലായി മുപ്പതോളം സ്ഥലങ്ങളില്‍ ഇതുവരെ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ഡിവിഷന് കീഴിലെ ചെറാട് കുമ്പാച്ചി മലയിലാണ് കൂടുതല്‍ നാശം. മൂന്ന് ദിവസമായി ഉണ്ടായ കാട്ടുതീയില്‍ 50 ഏക്കറിലധികം കത്തിനശിച്ചു. ജനവാസ മേഖലയിലേക്ക് തീപടരുമോ എന്നാണ് ഇപ്പോള്‍ പേടി. പാലക്കാട് ജില്ലയില്‍ ഒന്നര മാസത്തിനിടെ 150 ഏക്കറിലധികം വനഭൂമി കാട്ടുതീയില്‍ കത്തിനശിച്ചെന്ന് വനംവകുപ്പിന്റെ പ്രാഥമിക കണക്ക്. നെന്മാറ, പാലക്കാട്, മണ്ണാര്‍ക്കാട്, വനം ഡിവിഷനുകളിലാണ് കൂടുതല്‍ തീയുണ്ടായത്. അട്ടപ്പാടി മലനിരകളിലെ തീ ഇപ്പോഴും പൂര്‍ണമായി അണഞ്ഞിട്ടില്ല.

spot_img

Related news

മലപ്പുറം വട്ടപ്പാറ മരണ വളവില്‍ ചരക്ക് ലോറി മറിഞ്ഞ് അടിയില്‍പ്പെട്ട് മൂന്നു പേരാണ് തല്‍ക്ഷണം മരിച്ചത്

ദേശീയപാത 66ലെ വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മണ്ണാര്‍ക്കാട്...

നിയമസഭ സംഘര്‍ഷം: പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിലേക്ക് ഇരച്ചുകയറി വാച്ച് ആന്‍ഡ് വാര്‍ഡുമാരെ മര്‍ദിച്ച കേസില്‍...

എഷ്യാനെറ്റ് ന്യൂസിനെതിരെ നല്‍കിയ പരാതി: പി വി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്തു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത നിര്‍മിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് എഷ്യാനെറ്റ്...

LEAVE A REPLY

Please enter your comment!
Please enter your name here