ഓണം കേരളത്തിന്റെ ഒരുമയുടെ ആഘോഷം; ക്ഷാമബത്ത, കുടിശിക അടക്കം എല്ലാം കൊടുത്തു, അതിന്റെ സന്തോഷമുണ്ട്: മുഖ്യമന്ത്രി

കേരളം മുഴുവൻ ഒരുമിച്ച് ചേരുന്ന ആഘോഷമാണ് ഓണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഓണം സർക്കാരിന് സാധാരണ വെല്ലുവിളിയുടെ സമയമാണ്. വിലക്കയറ്റം ഉണ്ടാവാതെ നോക്കണം. സപ്ലൈകോ, ഓണച്ചന്ത ഇവയെല്ലാം നന്നായി പോകുന്നു. ക്ഷാമബത്ത, കുടിശിക അടക്കം എല്ലാം കൊടുത്തു. അതിന്റെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡൽഹി കേരള ഹൗസിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തനിക്ക് ഇത്തവണ തൂഫാൻ ഓണം ആയിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അങ്ങനെ ആഘോഷിക്കാനാണ് തീരുമാനം. താനടക്കമുള്ളവർ ഓണാട്ടുകരക്കാരാണ്. മറ്റുള്ളവരെ ഓണം ഊട്ടാൻ ശ്രമിക്കുന്നവരെന്നും ചെന്നിത്തല വ്യക്തമാക്കി. ഓണം മറ്റുള്ളവരെ കേരളത്തിലേക്ക് എത്തിക്കാനുള്ള ഒരു മാർഗം കൂടിയാകട്ടെയെന്ന് വി. മുരളീധരൻ എംഎൽഎ പറഞ്ഞു. ഓണാഘോഷം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ച മുഖ്യമന്ത്രിക്കും കേരള ഹൗസിനും അദ്ദേഹം നന്ദി അറിയിച്ചു.

spot_img

Related news

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്‌സൺ; മായ രാഹുലിന് എൽഡിഎഫ് പിന്തുണ

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് പിന്തുണയോടെയാണ്...

ചിമ്മിനി ഡാം തുറന്നു; കുറുമാലി പുഴയിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി

തൃശൂർ: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാമിൽ നിന്ന് കുറുമാലി പുഴയിലേക്ക്...

നെയ്യാറ്റിൻകരയിൽ വൻ എംഡിഎംഎ വേട്ട; നാലംഗ സംഘം പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്തിയ...

തൊടുപുഴയില്‍ രാസലഹരിവേട്ട; ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

ഇടുക്കി: തൊടുപുഴ ഇടവെട്ടിയില്‍ രാസലഹരിയുമായി നേതാവുള്‍പ്പെടെ നാലുപേര്‍ പിടിയില്‍. തൊടുപുഴ ബ്ലോക്ക്...