ഇടുക്കി: തൊടുപുഴ ഇടവെട്ടിയില്‍ രാസലഹരിയുമായി നേതാവുള്‍പ്പെടെ നാലുപേര്‍ പിടിയില്‍. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ടി.എസ്. ഷിയാസ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.
ബുധനാഴ്‌ച രാവിലെയാണ് തൊടുപുഴ പൊലീസിന്റെ ലഹരിവേട്ട നടന്നത്. 18.18 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. ആഷിഖ്, നിഹാന്‍, ആര്‍ഷിദ് എന്നിവരാണ് ഷിയാസിന്റെ കൂടെ പിടിയിലായ മറ്റുള്ളവര്‍. ആര്‍ഷിദ് ഒരാഴ്ച മുന്‍പ് ലഹരിയുമായി പൊലീസിന്റെ പിടിയിലായിരുന്നു. എന്നാല്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ചു. പിന്നാലെ ഇയാളെ പൊലീസ് നിരന്തരമായി നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഇടവെട്ടി ഭാഗത്ത് വച്ചിവര്‍ ലഹരി കൈമാറ്റം നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പരിശോധന നടത്തുകയും പിടിയിലാകുകയും ചെയ്തു.




