എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ പൊട്ടക്കുളം സ്വദേശി ഷഹാൻ ആണ് മരിച്ചത്. മുങ്ങൽ വിദഗ്ധര്‍ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് എക്സൈസ് സംഘത്തെ കണ്ടതിനെ തുടര്‍ന്ന് യുവാവ് കായലിൽ ചാടിയത്. ഇടവയിൽ കായൽതീരത്ത് ലഹരി ഉപയോഗമെന്ന് വിവരത്തെ തുടര്‍ന്നാണ് മഫ്തിയിൽ എക്സൈസ് സംഘം എത്തിയത്. യുവാവിനൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താഴെവെട്ടൂർ സ്വദേശി മുഹമ്മദ് എന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എക്സൈസ്‌ ഉദ്യോഗസ്ഥർ പറയുന്നു.

spot_img

Related news

കൊല്ലത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെവിട്ടതിന് പിന്നാലെ ഭാര്യ മരിച്ചു

കൊല്ലം: ഭര്‍ത്താവിനെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ടതിന് പിന്നാലെ...

കഠിനംകുളത്ത് യൂബർ കാർ തട്ടിയെടുത്തു; പ്രതിക്കായി തിരച്ചിൽ ശക്തം

തിരുവനന്തപുരം: കഠിനംകുളത്ത് യൂബർ കാർ തട്ടിയെടുത്ത് പ്രതി കടന്നുകളഞ്ഞു. ഡ്രൈവർ ചായ...

പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്‌സൺ; മായ രാഹുലിന് എൽഡിഎഫ് പിന്തുണ

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് പിന്തുണയോടെയാണ്...

ചിമ്മിനി ഡാം തുറന്നു; കുറുമാലി പുഴയിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി

തൃശൂർ: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാമിൽ നിന്ന് കുറുമാലി പുഴയിലേക്ക്...

ഓണം കേരളത്തിന്റെ ഒരുമയുടെ ആഘോഷം; ക്ഷാമബത്ത, കുടിശിക അടക്കം എല്ലാം കൊടുത്തു, അതിന്റെ സന്തോഷമുണ്ട്: മുഖ്യമന്ത്രി

കേരളം മുഴുവൻ ഒരുമിച്ച് ചേരുന്ന ആഘോഷമാണ് ഓണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....