വിദ്യാര്‍ത്ഥി സമരങ്ങളില്‍ നിലപാട് കടുപ്പിച്ച് വിജയ് സര്‍ക്കാര്‍; പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക്

ചെന്നൈ: വിദ്യാര്‍ത്ഥി സമരങ്ങളില്‍ യു ടേണ്‍ എടുത്ത് വിജയ് സര്‍ക്കാര്‍. സമരങ്ങളിലും പ്രക്ഷോഭ പരിപാടികളിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് തടയാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് സകൂള്‍ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ക്കും പൊലീസിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നത് തടയാന്‍ ആവശ്യമായ മുന്‍ കരുതലുകളും നടപടികളും സ്വീകരിക്കണം എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക നിര്‍ദേശം.

കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശം ഇടത് വിദ്യാര്‍ത്ഥി സംഘടനകളേയും സി.ജെ.പിയേയും ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തല്‍. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ നേരിടാന്‍ എടുത്ത മുന്‍ കരുതലുകളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ നിര്‍ദ്ദേശത്തിന് പിന്നാലെ സിജെപി കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. വിജയ് സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും യുക്തിരഹിതവും അശാസ്ത്രീയവുമായ നടപടിയാണ് ഇതെന്നും സംഘടനയുടെ ദേശീയ വക്താവ് സൗരവ് ദാസ് കുറ്റപ്പെടുത്തി. എന്നാല്‍ ബിജെപി ഇതിനെ പിന്തുണക്കുന്ന സ്ഥിതിയാണുണ്ടായത്. സിജെപിയെയും ഇടതുപക്ഷ സംഘടനകളെയും ‘അരാജകത്വത്തിന്റെ വക്താക്കള്‍’ എന്നാണ് ബിജെപി നേതാവ് വിനേജ് പി. സെല്‍വം അധിക്ഷേപിച്ചത്.

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ അംഗബലം ഉറപ്പാക്കാന്‍ സഹായിക്കുന്നതിനായി, ജൂണ്‍ മാസത്തില്‍ വിജയ്‌യുടെ ടിവികെക്ക് ഇടതുപക്ഷ പാര്‍ട്ടികള്‍ ഉപാധികളില്ലാത്ത പുറത്തുനിന്നുള്ള പിന്തുണ നല്‍കിയിരുന്നു എന്നത് ശ്രദ്ധേയമാണ്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ ഉയര്‍ന്നുവന്നെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അതിനാല്‍, സഭയിലെ വിശ്വാസവോട്ടെടുപ്പ് വിജയിക്കാന്‍ കോണ്‍ഗ്രസ്, വിസികെ തുടങ്ങിയ ചെറിയ പാര്‍ട്ടികളുടെ പിന്തുണയെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇടത് പാര്‍ട്ടികളുടെ അടക്കം പിന്തുണ ഉള്ള സര്‍ക്കാരില്‍ നിന്നുണ്ടായ നടപടിയില്‍ വലിയ വിമര്‍ശനങ്ങള്‍ ഇനിയും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

spot_img

Related news

കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ ഒൻപത് മരണം; ഒരു കുട്ടിയും ഉൾപ്പെടുന്നു

കൊല്‍ക്കത്ത: ഹോട്ടലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഒന്‍പത് മരണം. മരിച്ചവരില്‍ ഒരു കുട്ടിയും...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ്; നാൽപ്പതോളം കുട്ടികൾക്ക് അസ്വാസ്ഥ്യം

ഭുവനേശ്വർ: ബിഹാറിലെ നളന്ദയിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ്...

സോഷ്യൽ മീഡിയയിൽ കേന്ദ്ര നിയന്ത്രണം കര്‍ശനമാക്കി; അഞ്ച് മാസത്തിനിടെ നല്‍കിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ശക്തമാക്കുന്നതായി റിപ്പോർട്ട്. അഞ്ച്...

80-ാം സ്വാതന്ത്ര്യദിനം: ചെങ്കോട്ടയിൽ ചരിത്രനിമിഷം; വന്ദേമാതരം മുഴക്കി പ്രധാനമന്ത്രി

രാജ്യത്ത് 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക...

സ്വാതന്ത്ര്യത്തിന്റെ 80 വർഷങ്ങൾ; എല്ലാ പ്രിയപ്പെട്ടവർക്കും ഇ-ചാനൽ ന്യൂസിന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!

"ലോകം ഉറങ്ങിക്കിടക്കുന്ന ഈ അർദ്ധരാത്രിയിൽ, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്..." 1947...