ചിമ്മിനി ഡാം തുറന്നു; കുറുമാലി പുഴയിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി

തൃശൂർ: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാമിൽ നിന്ന് കുറുമാലി പുഴയിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ഇ.ബി വൈദ്യുതോൽപാദനത്തിനായി ഉപയോഗിക്കുന്ന വാൽവിലൂടെ വെള്ളം തുറന്നുവിട്ടത്.

സെക്കൻഡിൽ 6.36 ഘനമീറ്റർ വെള്ളമാണ് വാൽവിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. ഷട്ടറുകൾ തുറക്കുമ്പോഴുള്ളതുപോലെ ജലനിരപ്പിൽ വലിയ വർധനയുണ്ടാകില്ലെങ്കിലും കുറുമാലി, കരുവന്നൂർ പുഴകളിൽ 10 മുതൽ 12 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജലസേചന വകുപ്പ് അറിയിച്ചു.

പുഴയോരങ്ങളിൽ താമസിക്കുന്നവരും തീരപ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് ചിമ്മിനി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്. നിലവിൽ ഡാമിന്റെ സംഭരണശേഷിയുടെ 80 ശതമാനം വെള്ളമാണ് ഉള്ളത്.

ബുധനാഴ്ച രാവിലെ ഡാമിൽ 72.23 മീറ്റർ ജലനിരപ്പാണ് രേഖപ്പെടുത്തിയത്.

spot_img

Related news

കൊല്ലത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെവിട്ടതിന് പിന്നാലെ ഭാര്യ മരിച്ചു

കൊല്ലം: ഭര്‍ത്താവിനെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ടതിന് പിന്നാലെ...

കഠിനംകുളത്ത് യൂബർ കാർ തട്ടിയെടുത്തു; പ്രതിക്കായി തിരച്ചിൽ ശക്തം

തിരുവനന്തപുരം: കഠിനംകുളത്ത് യൂബർ കാർ തട്ടിയെടുത്ത് പ്രതി കടന്നുകളഞ്ഞു. ഡ്രൈവർ ചായ...

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്‌സൺ; മായ രാഹുലിന് എൽഡിഎഫ് പിന്തുണ

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് പിന്തുണയോടെയാണ്...

ഓണം കേരളത്തിന്റെ ഒരുമയുടെ ആഘോഷം; ക്ഷാമബത്ത, കുടിശിക അടക്കം എല്ലാം കൊടുത്തു, അതിന്റെ സന്തോഷമുണ്ട്: മുഖ്യമന്ത്രി

കേരളം മുഴുവൻ ഒരുമിച്ച് ചേരുന്ന ആഘോഷമാണ് ഓണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....