നെയ്യാറ്റിൻകരയിൽ വൻ എംഡിഎംഎ വേട്ട; നാലംഗ സംഘം പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്തിയ നാലംഗ സംഘത്തെ എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി.

ഇഞ്ചക്കൽ സ്വദേശി കിരൺ, അക്ഷയ്, കിരണിന്റെ അമ്മ ബീന, കിരണിന്റെ പെൺസുഹൃത്ത് സന്ധ്യ എന്നിവരാണ് പിടിയിലായത്.

സംഘത്തിൽ നിന്ന് 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നെയ്യാറ്റിൻകര ആറാലമൂട് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി. ബെംഗളൂരുവിൽ നിന്ന് ലഹരി കടത്തുന്നതിനിടെയാണ് സംഘം പിടിയിലായതെന്നാണ് വിവരം.

തുണിക്കച്ചവടത്തിന്റെ മറവിലായിരുന്നു ലഹരി കടത്തെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

spot_img

Related news

കഠിനംകുളത്ത് യൂബർ കാർ തട്ടിയെടുത്തു; പ്രതിക്കായി തിരച്ചിൽ ശക്തം

തിരുവനന്തപുരം: കഠിനംകുളത്ത് യൂബർ കാർ തട്ടിയെടുത്ത് പ്രതി കടന്നുകളഞ്ഞു. ഡ്രൈവർ ചായ...

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്‌സൺ; മായ രാഹുലിന് എൽഡിഎഫ് പിന്തുണ

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് പിന്തുണയോടെയാണ്...

ചിമ്മിനി ഡാം തുറന്നു; കുറുമാലി പുഴയിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി

തൃശൂർ: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാമിൽ നിന്ന് കുറുമാലി പുഴയിലേക്ക്...

ഓണം കേരളത്തിന്റെ ഒരുമയുടെ ആഘോഷം; ക്ഷാമബത്ത, കുടിശിക അടക്കം എല്ലാം കൊടുത്തു, അതിന്റെ സന്തോഷമുണ്ട്: മുഖ്യമന്ത്രി

കേരളം മുഴുവൻ ഒരുമിച്ച് ചേരുന്ന ആഘോഷമാണ് ഓണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....