സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാന്‍സ് 20,000; വിതരണം ഓഗസ്റ്റ് 20 മുതൽ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഓണം അഡ്വാൻസും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അർഹരായ ജീവനക്കാർക്ക് 4,500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്ത നൽകും. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസായി ലഭിക്കും. ഈ തുക അഞ്ച് തുല്യ പ്രതിമാസ ഗഡുക്കളായി തിരിച്ചുപിടിക്കും. ഓണം അഡ്വാൻസ് വിതരണം ആഗസ്റ്റ് 20 മുതൽ ആരംഭിക്കും. ബോണസ് വിതരണം നാളെ മുതൽ ആരംഭിക്കും.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. ആറ് മാസം സേവനം പൂർത്തിയാക്കിയ കരാർ ജീവനക്കാർക്കും ഉത്സവബത്ത ലഭിക്കും. സർവീസ് പെൻഷൻകാർക്ക് 1,250 രൂപ പ്രത്യേക ഉത്സവബത്തയായി ലഭിക്കും. ആയമാർ, സ്കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1,550 രൂപ ഉത്സവബത്ത ലഭിക്കും. ആശാ വർക്കർമാർ, അംഗൻവാടി ഹെൽപ്പർമാർ, ആയമാർ തുടങ്ങിയ വിഭാഗങ്ങൾക്ക് 1,450 രൂപ ലഭിക്കും. പാർട്ട് ടൈം ജീവനക്കാർ, സീസണൽ വർക്കർമാർ തുടങ്ങിയ വിഭാഗങ്ങൾക്ക് 6,000 രൂപ ഓണം അഡ്വാൻസായി ലഭിക്കും. ഓണം അടുത്തിരിക്കെ സർക്കാർ ജീവനക്കാർക്കും വിവിധ വിഭാഗം തൊഴിലാളികൾക്കും ആശ്വാസം നൽകുന്നതാണ് സംസ്ഥാന സർക്കാരിന്റെ പുതിയ ആനുകൂല്യ പ്രഖ്യാപനം.

spot_img

Related news

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു

സംസ്ഥാനത്ത് കാലവർഷ മഴയിൽ 22 ശതമാനം കുറവ്. ജൂൺ ഒന്ന് മുതൽ...

കാമുകിക്കൊപ്പം ഭാര്യയെ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായ പ്രതി കാപ്പാ നിയമപ്രകാരം അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന...

താമിർ ജിഫ്രി കസ്റ്റഡി മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയിൽ

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...

കേരളം ഒഴികെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുഴുവൻ വന്ദേമാതരം; നിലപാടിൽ മലക്കംമറിഞ്ഞ് കോൺഗ്രസ്

തിരുവനന്തപുരം: കേരളം ഒഴികെയുള്ള കോൺഗ്രസ് സർക്കാരുകൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി...

ഓണപ്പരീക്ഷയില്‍ മാറ്റം; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിനത്തിൽ നടക്കേണ്ടിയിരുന്ന എട്ടാം...