ഒടുങ്ങാട്ടുകുളത്തിന്റെ ശോചനീയാവസ്ഥ: നടപടി ആരംഭിച്ചു

വളാഞ്ചേരി: എടയൂർ പഞ്ചായത്ത് മണ്ണത്ത്പറമ്പിൽ സ്ഥിതി ചെയ്യുന്ന ഒടുങ്ങാട്ടുകുളത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നവംബർ 28ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത്കൊണ്ട് കോട്ടക്കലിൽ നടന്ന നവകേരള സദസ്സിലാണ് പ്രദേശത്തെ വാർഡ്മെമ്പർമാരായ ഫാത്തിമത് തസ്നി, കെ.കെ രാജീവ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്. കഴിഞ്ഞ ഒരു വർഷമായി പായലും ചണ്ടിയും നിറഞ്ഞ് മലിനമായി കിടക്കുന്ന ഒടുങ്ങാട്ടുകുളം നവീകരണത്തിനായി ജനങ്ങൾ മുറവിളി കൂട്ടുകയാണ്. പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ജലാശയമായിട്ടും ഈ ആവശ്യം പരിഗണിക്കാൻ പഞ്ചായത്ത് ഭരണസമിതിയും എം എൽ എയും എം പിയുമൊന്നും തയ്യാറായിട്ടില്ല. ഒരു ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഒടുങ്ങാട്ടുകുളം നുറുക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന ജില്ലയിലെത്തന്നെ വലിയ ജലാശയങ്ങളിലൊന്നാണ്. നീന്തിക്കുളിക്കുന്നതിനും നീന്തൽപരിശീലനത്തിനുമെല്ലാം വിനോദസഞ്ചാരികൾ ദിവസവും കുളത്തെ ആശ്രയിക്കുമായിരുന്നു. ആദ്യഘട്ട പരിശോധനക്കായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഥലം സന്ദർശിച്ചത്. സർക്കാറിലേക്ക് അടിയന്തരമായി റിപ്പോർട്ട് നൽകുമെന്ന് ഇവർ ഉറപ്പ് നൽകി.

spot_img

Related news

മീൻ പിടിക്കാൻ പോയ കടലിൽ വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയിൽ മത്സ്യം മീൻ പിടിക്കുന്നതിനിടയിൽ യുവാവ് കടലിൽ വീണ് മരിച്ചു. ഇന്ന്...

നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു

പൊന്നാനി തെക്കേപ്പുറം സ്വദേശി ചക്കരക്കാരന്റെ മുഹമ്മദ് അസറുദ്ധീന്‍(24) നാണ് മരണപ്പെട്ടത്.ഒരാള്‍ കോട്ടക്കല്‍...

കുറ്റിപ്പുറത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

കുറ്റിപ്പുറം പള്ളിപ്പടിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്...

വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരണപ്പെട്ടു.എടവണ്ണപ്പാറ സ്വദേശി സന ഫാത്തിമയാണ് മുങ്ങി മരിച്ചത്.

എടവണ്ണപ്പാറ ചാലിയാറില് വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരണപ്പെട്ടു.എടവണ്ണപ്പാറ വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി...

ചിറക്കൽ ഉമ്മർ പുരസ്കാരം ഏറ്റുവാങ്ങി

കൊൽക്കത്ത ആസ്ഥാന മായുള്ള യൂണിവേഴ്‌സൽ റിക്കാർഡ് ഫോറത്തിൻെറ 2023-ലെ ചരിത്ര പുരസ്കാരം...