വീട്ടമ്മയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ചു; 3 പേര്‍ പിടിയില്‍

വീട്ടമ്മയുടെ നഗ്‌ന ചിത്രം പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി തഴവ പാനാറ തെക്കതില്‍ രതീഷ് (39), വള്ളികുന്നം കടുവിനാല്‍ കാഞ്ഞുകളീക്കല്‍ വീട്ടില്‍ ഗിരീഷ് കുമാര്‍ (36), വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണുഭവനത്തില്‍ വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. ഗിരീഷ്‌കുമാറും വിനീതും ആര്‍എസ്എസിന്റെ മുഖ്യചുമതലക്കാരാണ്.

വീട്ടുജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ഓട്ടോറിക്ഷയില്‍ കയറ്റി നൂറനാട്ടുള്ള ബന്ധു വീട്ടില്‍ എത്തിച്ച ഒന്നാം പ്രതി രതീഷ് ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ബലാത്സംഗം ചെയ്തു. പകര്‍ത്തിയ ചിത്രങ്ങള്‍ ഗിരീഷ്‌കുമാറിന്റെയും വിനീതിന്റെയും മൊബൈല്‍ ഫോണുകളിലേക്ക് അയച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പൊലീസ് പറഞ്ഞു. ആര്‍എസ്എസിലെ ഗ്രൂപ്പ് കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു.

ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം കെ ബിനുകുമാര്‍, വള്ളികുന്നം സിഐ എം എം ഇഗ്‌നേഷ്യസ്, എസ്‌ഐമാരായ മധുകുമാര്‍, തോമസ്, എഎസ്‌ഐ രാധാമണി, സിപിഒമാരായ വിഷ്ണു, അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കായംകുളം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

spot_img

Related news

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...

യാത്രയ്ക്കിടെ ബാഗ് മോഷണം പോയി; റെയില്‍വേ യുവതിക്ക് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കണം

ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം...

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ...