മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അന്‍വര്‍ എംഎല്‍എ

മലപ്പുറം: പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അന്‍വര്‍ എംഎല്‍എ. ഉച്ചക്ക് 12മണിയോടെയാണ് അന്‍വര്‍ പാണക്കാടെത്തിയത്. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായ ശേഷമാണ് അന്‍വറിന്റെ സന്ദര്‍ശനം. അന്‍വറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി മുന്നോട്ട് പോവുകയാണ് പിവി അന്‍വര്‍ എംഎല്‍എ.

അന്‍വര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ യുഡിഎഫിനു അഭിപ്രാവ്യത്യാസമില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. യുഡിഎഫിന് ഇനി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. ജയിക്കാന്‍ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പാണക്കാട് എല്ലാരുടെയും അത്താണിയാണെന്ന് അന്‍വറും മാധ്യമങ്ങളോട് പ്രതികരിച്ചു. വരും ദിവസങ്ങളില്‍ മറ്റു കോണ്‍ഗ്രസ് മത നേതാക്കളെയും കാണും. മലയോര മേഖലയുടെ പ്രശ്‌നങ്ങളില്‍ പിന്തുണ അറിയിച്ചു. യുഡിഎഫ് പ്രവേശനത്തെ കുറിച്ച് സ്വാഭാവികമായും അവര്‍ ചര്‍ച്ച ചെയ്യും. അടുത്ത തവണ ജയിക്കുക എന്നതിലുപരി പിണറായിയെ തോല്‍പ്പിക്കുക എന്നതിലാണ് കാര്യം. ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തനാണെന്നും അന്‍വര്‍ പറഞ്ഞു.

പാണക്കാടെത്തുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി അന്‍വര്‍ ഫോണില്‍ സംസാരിച്ചിരുന്നു. സതീശന്‍ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. യുഡിഎഫില്‍ എനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവര്‍ത്തകന്‍ ആയാല്‍ മതിയെന്നുമാണ് ഏറ്റവും ഒടുവില്‍ അന്‍വറിന്റെ വാക്കുകള്‍. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് നേരിട്ട് കത്ത് നല്‍കുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ചു കൂടെ നില്‍ക്കും. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടേയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അന്‍വറിന്റെ പ്രതികരണം.

വന്യജീവി ആക്രമണം രാഷ്ട്രീയ വിഷയമാക്കിയ അന്‍വര്‍, വനഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും അറിയിച്ചു. പോരാട്ടത്തിന് യുഡിഎഫ് പിന്തുണ നല്‍കണം. യുഡിഎഫ് തന്റെ കൂടെ നില്‍ക്കുകയാണെങ്കില്‍ പൂര്‍ണമായും സഹകരിക്കും. തന്റെ ഒപ്പം സിപിഎം മുന്‍ നേതാക്കള്‍ വരും എന്ന് പറഞ്ഞപ്പോള്‍ ആണ് എന്നെ അറസ്റ്റ് ചെയ്തത്. യുഡിഫിനെ ശക്തിപ്പെടുത്താന്‍ പുറത്ത് ആളുകള്‍ ഉണ്ട്. ആര്‍എസ്എസ്-സിപിഎം നെക്‌സസ് കേരളത്തിലുണ്ട്. ന്യൂനപക്ഷങ്ങളെ പറ്റിക്കുന്നു. ഡല്‍ഹിയില്‍ വെച്ചാണ് അജിത് കുമാര്‍ ആര്‍എസ്എസുമായി ഇടപെട്ടത്. പിണറായി സിപിഎമ്മിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും. തൊഴിലാളി സംഘടനകളെ പിണറായി തകര്‍ത്തു.

വനം വകുപ്പ് മന്ത്രി രാജി വെക്കുന്നതാണ് നല്ലത്. ഫോറസ്റ്റ് മാഫിയയുടെ തലവനാണ് വനം മന്ത്രി. വനമേഖലയിലെ ജനങ്ങള്‍ക്ക് കിട്ടേണ്ട പണം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കട്ടെടുക്കുന്നു. വന ഭേദഗതി നിയമത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടിയില്ല.കേരള കോണ്‍ഗ്രസ് അടക്കം പ്രതികരിച്ചില്ല. എല്‍ഡിഎഫില്‍ നില്‍ക്കുന്ന സമയത്ത് ഞാന്‍ നിയമ പോരാട്ടം തുടങ്ങിയതാണെന്നും അന്‍വര്‍ വ്യക്തമാക്കി.

spot_img

Related news

26 വര്‍ഷത്തിന് ശേഷം ‘സ്വര്‍ണക്കപ്പ്’ സ്വന്തമാക്കി തൃശൂര്‍

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരിലേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ...

നടി ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. എറണാകുളം...

സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പ്രവര്‍ത്തനം; കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധം

തൃശൂര്‍: പാണഞ്ചേരി പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ...

സംശയിക്കാതിരിക്കാന്‍ യാത്ര കെഎസ്ആര്‍ടിസിയില്‍; വാളയാറില്‍ കഞ്ചാവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

പാലക്കാട്: വാളയാറില്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്തിക്കൊണ്ട്...

കുറ്റിപ്പുറം മൂടാലിൽ സ്വത്തുതർക്കത്തെ തുടർന്ന് സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ മധ്യവയസ്കൻ മരണപ്പെട്ടു

സ്വത്തു തർക്കത്തെ തുടർന്ന് സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ മധ്യവയസ്കൻ മരണപ്പെട്ടു. ഒരാഴ്ച്ച...