നടി ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. വയനാട്ടില്‍ നിന്നാണ് ബോബിയെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെയാണ് ഹണി റോസ് പരാതി നല്‍കിയത്. തന്നെ നിരന്തരം ബോബി ചെമ്മണ്ണൂര്‍ വേട്ടായാടുന്നുവെന്ന് ഹണി റോസ് ആരോപിച്ചിരുന്നു. ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്‌റ്റേഷനില്‍ നേരിട്ട് എത്തി വിശദമായി മൊഴി നല്‍കിയിരുന്നു. അശ്ലീല പരാമര്‍ശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി.

ബോബി ചെമ്മണൂരിനെ വിശദമായി ചോദ്യം ചെയ്യും. ഇന്ന് ചോദ്യം ചെയ്യാനായി ഹാജരാകണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. പരാതി നല്‍കി 24 മണിക്കൂറിനുള്ളിലാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.

ഹണി റോസിനെതിരായ സൈബര്‍ ആക്രമണ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചു. സെന്‍ട്രല്‍ എസിപി ജയകുമാറിനെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെന്‍ട്രല്‍ എസ് എച്ച് ഒയ്ക്ക് അന്വേഷണ ചുമതല. അന്വേഷണ സംഘത്തില്‍ സൈബര്‍ സെല്‍ അംഗങ്ങളും ഉണ്ട്. നടിക്കെതിരെ അശ്ലീല കമന്റിട്ട 30 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുമുണ്ട്.

spot_img

Related news

അവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

കോഴിക്കോട് കുന്ദമംഗലത്ത് വീട്ടുകാർ അറിയാതെ അവിവാഹിതയായ യുവതി പ്രസവിച്ചു. പ്രസവത്തിന് പിന്നാലെ...

“ശ്രീനന്ദ ഇനി നോവാർന്ന ഓർമ്മ”; മൃതദേഹം കടമ്പഴിപ്പുറത്തെത്തിച്ചു, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഐവർമഠത്തിൽ

ചിക്കമഗളൂരുവിൽ വച്ച് കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട്...

സൈക്കിൾ പൈപ്പിനുള്ളിൽ 17 ലക്ഷത്തിന്റെ സ്വർണ്ണം; കൊച്ചി വിമാനത്താവളത്തിൽ തൃശൂർ സ്വദേശി പിടിയിൽ

കൊച്ചി വിമാനത്താവളത്തിൽ ടോയ് സൈക്കിളിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ്...

“രഞ്ജിത്തിനെതിരെ തെളിവുണ്ട്, പരാതി വ്യാജമല്ല”; ജാമ്യ ഉത്തരവിൽ കോടതിയുടെ നിർണ്ണായക നിരീക്ഷണം!

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. രഞ്ജിത്തിന് ജാമ്യം...

പട പുറപ്പാട് തുടങ്ങി; ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി പോര്!

കേരളത്തിൽ വോട്ടെണ്ണലിന് മുൻപേ മുഖ്യമന്ത്രിയാരെന്ന ചർച്ചകളിൽ കോൺഗ്രസിൽ പോര് മുറുകുന്നു. വി.ഡി...