സംശയിക്കാതിരിക്കാന്‍ യാത്ര കെഎസ്ആര്‍ടിസിയില്‍; വാളയാറില്‍ കഞ്ചാവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

പാലക്കാട്: വാളയാറില്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മലപ്പുറം സ്വദേശികളായ ഷഹന്‍ഷ (21), മുഹമ്മദ് ഷിബില്‍ (19) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് ബസില്‍ കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച 7 കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് പൊക്കിയത്. വലിയ ബാഗുകളില്‍ പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

എക്‌സൈസ് ഇന്‍സ്പക്ടര്‍ എ. മുരുകദാസിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് യുവാക്കളെ കഞ്ചാവുമായി പിടികൂടിയത്. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍(ഗ്രേഡ്) സുജീബ് റോയ്, പ്രിവന്റീവ് ഓഫീസര്‍ ജമാലുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) ദിലീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രതീഷ്, സതീഷ്, മനോഹരന്‍, എന്നിവരും പങ്കെടുത്തു. പരിശോധനയില്‍ പിടിക്കപ്പെടില്ലെന്ന് കരുതിയാണ് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസിലെത്തിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

പാലക്കാട് കൊല്ലങ്കോട് എക്‌സൈസ് നടത്തിയ പരിശോധനയില്‍ അനധികൃത മദ്യവില്‍പ്പനയും പിടികൂടി. കൊല്ലങ്കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.നിഷാന്തും പാര്‍ട്ടിയും ചേര്‍ന്നാണ് ബൈക്കില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തത്. ചിറ്റൂര്‍ മുതലമട സ്വദേശി ഇബ്രാഹിം (50) ആണ് മദ്യവുമായി പിടിയിലായത്. പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) രമേഷ് കുമാര്‍ പി.എന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) മാരായ നാസര്‍. യു, രമേഷ്. കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീനാഥ് എസ് എന്നിവരും ഉണ്ടായിരുന്നു.

spot_img

Related news

ഗൾഫ് ജയിലിലെ ശിക്ഷയും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ‘കച്ചവടം’, തൃശൂരിൽ എം.ഡി.എം.എയുമായി വിദേശത്തുനിന്നെത്തിയവർ കുടുങ്ങി

തൃശൂരിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. വിദേശത്ത് മയക്കുമരുന്ന്...

കണ്ണൂർ ജയിലിൽ പരീക്ഷയെഴുതി കൂടത്തായി കേസ് പ്രതി ജോളി; ലക്ഷ്യം ഇഗ്നോയുടെ ചരിത്ര ബിരുദം

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ജയിലിൽ ഡിഗ്രി പഠനം തുടരുന്നു....

ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി; കൊച്ചിയിൽ പരിപാടിയിൽ പങ്കെടുക്കും

ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്...

അതിവേഗ റെയിൽ പദ്ധതി: വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന്

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന്...

പഠിക്കാൻ വൈകിയതിന് വടിയെടുത്ത് അമ്മ; ഒടുവിൽ പിതാവിനൊപ്പം സ്റ്റേഷനിലെത്തി ഒൻപത് വയസ്സുകാരി, അമ്മയ്‌ക്കെതിരെ കേസ്

മൂവാറ്റുപുഴയിൽ ഒൻപത് വയസ്സുകാരിയായ മകളെ മർദിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു....