തൃശൂരിലെ യുവാവിന്റെ കൊലപാതകം; പ്രതികളായ വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമകളെന്ന് പൊലീസ്‌

തൃശ്ശൂര്‍: പുതുവത്സര രാത്രി തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകളെന്ന് പൊലീസ്. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാര്‍ഥികളുടേത് തന്നെയെന്നും പൊലീസ്. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഒമ്പതാം ക്ലാസില്‍ വച്ച് മുമ്പ് സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കപ്പെട്ടിരുന്നു.

തൃശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. കൊലപാതകത്തില്‍ അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു. സംഭവത്തില്‍ കുട്ടികളുടെ പശ്ചാത്തലവും ലഹരി ഉപയോഗവും അടക്കം പോലീസ് പരിശോധിച്ചുവരികയാണ്. തൃശ്ശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികള്‍ ലിവിനെ കുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം.

spot_img

Related news

ജിപിഎസ് ഘടിപ്പിച്ചുള്ള ലഹരിക്കടത്ത് കയ്യോടെ പിടികൂടി എക്സൈസ്

മാനന്തവാടി: ജിപിഎസ് ഘടിപ്പിച്ചുള്ള ലഹരിക്കടത്ത് കയ്യോടെ പിടികൂടി എക്സൈസ് ഉദ്യോഗസ്ഥര്‍. എ...

പത്തു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതിക്ക് 130 വര്‍ഷം തടവും 8,75,000 രൂപ പിഴയും

തൃശൂര്‍: പത്തു വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 130 വര്‍ഷം കഠിന...

കോതമംഗലത്ത് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും കവര്‍ന്നത് 2.5 ലക്ഷം; പ്രതികളെ പിടികൂടി പൊലീസ്

കൊച്ചി: എറണാകുളം കോതമംഗലത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ...

കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊടിയേറ്റം; തലസ്ഥാന നഗരത്തിന് ഉറക്കമില്ലാ നാളുകള്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. കാവാലം ശ്രീകുമാര്‍...

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധിച്ച് സിബിഐ കോടതി. ആറു വര്‍ഷമായി നടത്തിയ നിയമ...