വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ച കേസില്‍ പുരാവസ്തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോന്‍സണ്‍ മാവുങ്കലിനു ജീവപര്യന്തം തടവ്. എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം. തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍വച്ച് വീട്ടുവേലക്കാരിയുടെ മകളായ പതിനേഴുകാരിയെ ഒന്നില്‍ കൂടുതല്‍തവണ പീഡിപ്പിച്ചെന്നാണ് കേസ്. കൊച്ചിയിലെ മറ്റൊരു വീട്ടില്‍വച്ചും പീഡിപ്പിച്ചു.
പുരാവസ്തു തട്ടിപ്പുകേസില്‍ 2021ല്‍ മോന്‍സണ്‍ അറസ്റ്റിലായശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. മോന്‍സണെ ഭയന്നാണ് പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു.