മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി സൈനികന്‍ മരണപ്പെട്ടു

എടപ്പാള്‍:മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട മലയാളി സൈനികന്‍ എടപ്പാള്‍ കാവില്‍പടി പടിഞ്ഞാക്കര വീട്ടില്‍ ഹവില്‍ദാര്‍ സുമേഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിങ്കാളാഴ്ച കാലത്ത് പതിനൊന്നരയോടെ നാട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചത്.
ജോലിസ്ഥലത്തുവെച്ച് മസ്തിഷ്‌കാഘാതം വന്ന മരണപ്പെട്ട മലയാളി സൈനികന്‍ സുമേഷിനെ ജമ്മു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി എട്ടോടെ മരണപ്പെടുകയായിരുന്നു. 15 വര്‍ഷത്തോളമായി ആര്‍മി യിലായിരുന്നു. സെക്കന്തരാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാന്‍ പോകുംവഴി രണ്ടാഴ്ച മുന്‍പ് നാട്ടില്‍ വന്നുപോയതാണ്. മലപ്പുറം സൈനിക കൂട്ടായ് മയുടെ നേതൃത്വത്തില്‍ ചങ്ങരംകുളത്തുനിന്ന് വിലാപയാത്രയായിട്ടായിരുന്നു മൃതദേഹം വീട്ടിലെത്തിച്ചത്.
പൊതുദര്‍ശനത്തിനു വെച്ച ശേഷം ഉച്ചക്ക് 2.30 തോടെ സൈനിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.122 ഐ എന്‍ എഫ് ബറ്റാലിയന്‍ മദ്രാസ് കാലിക്കറ്റ് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ അങ്കിത് ത്യാഗിയുടെയും, സുബൈദാര്‍ രവീന്ദ്രന്റെയും നേതൃത്വത്തിലാണ് സൈനീക ആദരവ് അര്‍പ്പിച്ചത്. നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നത്.

spot_img

Related news

അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

അബുദാബി: അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ...

ശബരിമല റോപ് വേ നിര്‍മ്മാണം എത്രയും വേഗം: മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: ശബരിമല റോപ് വേയ്ക്കുള്ള ഭൂമിയെപ്പറ്റി ധാരണയായിട്ടുണ്ടെന്ന് മന്ത്രി വി എന്‍...

പ്രിയങ്ക ഗാന്ധി പുത്തുമലയില്‍

കല്പറ്റ: പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പുത്തുമലയില്‍, മുണ്ടകൈ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക്...

‘നവീന്റെ മരണം അതീവ ദുഃഖകരം’; മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആദ്യ പരസ്യപ്രതികരണവുമായി മുഖ്യമന്ത്രി...

നടന്‍ ബാല വീണ്ടും വിവാഹിതനായി

എറണാകുളം: നടന്‍ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ...