ദാതി: മധ്യപ്രദേശിലെ ദാതിയയില്‍ വന്‍ അപകടം. മിനിലോറി പുഴയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. ട്രക്കിലുണ്ടായിരുന്ന മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര നിര്‍ദേശം നല്‍കി.
ദാതിയയിലെ ദുര്‍സാദ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബുഹാര ഗ്രാമത്തിലാണ് അപകടം നടന്നത്. ഗ്വാളിയോറിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബുഹ്റ നദിയിലേക്ക് വീഴുകയായിരുന്നു.