ലീഗ് മന്ത്രിമാരുടെ യോഗം നാളെ; പരാതികളും വിമർശനങ്ങളും നേതൃത്വത്തിന്റെ ചർച്ചയ്ക്ക്

മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതികൾക്കിടെ മുസ്ലിം ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് പാർട്ടി നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാടാണ് യോഗം നടക്കുക. വിവാദങ്ങൾ ഒഴിവാക്കാൻ ‘പാണക്കാട്ട് ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

മന്ത്രിമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ഭരണനിർവഹണത്തിലെ വീഴ്ചകളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. സ്റ്റാഫ് നിയമനങ്ങൾ, പി.എം. ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളും നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വരും.

പാർട്ടി പ്രവർത്തകർക്കും പ്രാദേശിക നേതൃത്വത്തിനും ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതികൾ അടുത്തിടെ വ്യാപകമായി ഉയർന്നിരുന്നു. കോൺഗ്രസ് എം.എൽ.എമാർ നൽകുന്ന പരിഗണന പോലും ലീഗ് എം.എൽ.എമാരിൽ നിന്ന് ലഭിക്കുന്നില്ലെന്നും, പരിപാടികളിലേക്ക് ക്ഷണിക്കുമ്പോൾ മന്ത്രിമാർ വിമുഖത കാണിക്കുന്നുവെന്നുമാണ് പ്രവർത്തകരുടെ ആക്ഷേപം.

പാർട്ടിക്ക് അതീതമായി മന്ത്രിമാർ പ്രവർത്തിക്കുന്നുവെന്നും, മന്ത്രിമാർക്കിടയിൽ ആവശ്യമായ ഏകോപനം ഇല്ലെന്നുമുള്ള വിമർശനങ്ങളും പാർട്ടിക്കുള്ളിൽ ശക്തമാണ്. ഈ സാഹചര്യത്തിലാണ് നേതൃത്വം നേരിട്ട് ചർച്ചയ്ക്ക് മുന്നിട്ടിറങ്ങുന്നത്.

അതേസമയം, സ്റ്റാഫ് നിയമനങ്ങളിൽ മന്ത്രിമാർ ഏകപക്ഷീയമായ തീരുമാനങ്ങൾ സ്വീകരിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എം.എസ്.എഫ്) രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ അച്ചടക്കത്തിന് വിരുദ്ധമായ നിയമനങ്ങളിൽ നേതൃത്വം ഇടപെടണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു. സ്വന്തം താൽപര്യപ്രകാരം ആളുകളെ നിയമിച്ചെന്നാണ് സംഘടനയുടെ വിമർശനം.

പാർട്ടിക്കുള്ളിലെ ഈ പരാതികൾക്കും വിമർശനങ്ങൾക്കും നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് നാളത്തെ യോഗത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം.

spot_img

Related news

വംശനാശ ഭീഷണി നേരിടുന്ന നീലഗിരി ലങ്കുറിന് തിരുവനന്തപുരം മൃഗശാലയിൽ ജനനം; 12 വർഷത്തിന് ശേഷം അപൂർവ നേട്ടം

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നീലഗിരി ലങ്കുർ ഇനത്തിലുള്ള കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു....

വൈദ്യുതി മുടങ്ങിയതിന് പിന്നാലെ കെഎസ്ഇബി ജീവനക്കാരന് മർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ കെഎസ്ഇബി ജീവനക്കാരന് മർദനമേറ്റതായി പരാതി. മാള...

തിരുവോണം ബംപർ ഭാഗ്യക്കുറി പുറത്തിറക്കി; ഒന്നാം സമ്മാനം 30 കോടി രൂപ

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി...

മമ്മുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്; തൊപ്പി ഇപ്പോഴും ഒളിവിൽ

മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ മമ്മു എന്ന മുഹമ്മദ്...

ഷൊർണൂരിൽ നിന്ന് കാണാതായ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി

പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി. കുടുംബം...