സംസ്ഥാനത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെഎസ്ഇബി; ജി.എൻ.എ കരാർ തൽക്കാലം വേണ്ടെന്ന് തീരുമാനം

സംസ്ഥാനത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെഎസ്ഇബി. വൈദ്യുതി ബോർഡ് ചെയർമാനും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രിയെ കണ്ടാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ തൽക്കാലം GNA വൈദ്യുതി കരാർ വേണ്ടെന്നാണ് തീരുമാനം.

നവംബറിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്നും പവർകട്ട് വേണ്ടിവരുമെന്നും മുൻ കെഎസ്ഇബി ചെയർമാൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരമൊരു റിപ്പോർട്ട് വന്ന സാഹചര്യം പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. എം.ജി. രാജമാണിക്യത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പുതിയ ഊർജ സെക്രട്ടറിയോടും കെഎസ്ഇബി ചെയർമാനോടുമാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്.

മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്തി ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ ശ്രമം നടന്നോയെന്ന സംശയവും ഉയരുന്നുണ്ട്. അതേസമയം, നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്നാണ് പുതിയ കെഎസ്ഇബി ചെയർമാന്റെ അറിയിപ്പ്. മറ്റ് മാസങ്ങളിലെ വൈദ്യുതി ആവശ്യകത നേരിടാനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രി നിർദേശിച്ചു.

കൂടാതെ, എൻടിപിസി സിന്നാറുമായി വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ ഒപ്പിടാനും കെഎസ്ഇബിക്ക് നിർദേശം നൽകിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കാനുള്ള ഈ കരാർ ഒപ്പിടുന്നതിൽ കെഎസ്ഇബി കാലതാമസം വരുത്തുന്നതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു.

നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതിമന്ത്രി സണ്ണി ജോസഫും ഡൽഹിയിലെത്തി എൻടിപിസി ചെയർമാനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കാനുള്ള ഉറപ്പ് ലഭിച്ചത്. ഈ കരാർ സംബന്ധിച്ച തുടർനടപടികൾ വേഗത്തിലാക്കാനാണ് ഇപ്പോൾ നിർദേശം.

Related news

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

അരിയിൽ ഷുക്കൂർ വധക്കേസ് വിധി ഉടൻ ഉണ്ടാകില്ല; കേസ് പരിഗണിക്കുന്നത് നവംബർ 16ലേക്ക് മാറ്റി

അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഉടൻ ഉണ്ടാകില്ല. കേസ് പരിഗണിക്കുന്നത് നവംബർ...

കാക്കനാട് അപ്പാർട്ട്മെന്റിൽ സുഹൃത്തിനൊപ്പം എത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു; മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

കാക്കനാട് ഇടച്ചിറയിലെ അപ്പാർട്ട്മെന്റിൽ സുഹൃത്തിനൊപ്പം എത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു. ആലുവ...