‘ഹാപ്പി ബർത്ത്ഡേ ലാലേട്ടാ’, നടനവിസ്മയത്തിന് 63ാം പിറന്നാൾ; ആശംസകളുമായി മുഖ്യമന്ത്രിയും മമ്മൂട്ടിയും

ലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ. പ്രിയതാരത്തിന്റെ 63ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർതാരം മമ്മൂട്ടിയും ഉൾപ്പടെ നിരവധി പേരാണ് മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. 

പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ചാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ മമ്മൂട്ടി കുറിച്ചത്. മഞ്ജു വാര്യർ, പൃഥ്വിരാജ്, മുകേഷ് ഉൾപ്പടെ നിരവധി പേരാണ് പിറന്നാൾ ആശംസകളുമായി എത്തിയത്. 

ഹാപ്പി ബർത്ത്ഡേ ലാലേട്ടാ, നമ്മൾ ജീവിക്കുന്ന ജീവിതത്തെ എങ്ങനെ സ്നേഹിക്കണം എന്ന് പഠിപ്പിച്ചതിന് നന്ദി. ഇന്നോളം തന്നതിന്, ഇന്നീ മലയാളം കൈകൂപ്പുന്നു.- മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു കുറിച്ചു. ഹാപ്പി ബർത്ത്ഡേ അളിയാ നിന്റെ കളിയിക്കയുടെ ആശംസകൾ എന്നാണ് മുകേഷ് ആശംസിച്ചത്. പുതിയ ചിത്രമായ എമ്പുരാന്റെ പോസ്റ്ററിനൊപ്പമായിരുന്നു പൃഥ്വിരാജിന്റെ ആശംസ. 

1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായാണ് മോഹൻലാലിന്റെ ജനനം. നാടകത്തോടുള്ള സ്നേഹമാണ് മോഹൻലാലിനെ സിനിമയിലേക്ക് എത്തിക്കുന്നത്. 1978 സെപ്റ്റംബര്‍ മൂന്നിന് ‘തിരനോട്ടം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. എന്നാൽ ഈ സിനിമ പുറത്തിറങ്ങിയില്ല. ശേഷം ഫാസിൽ സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ സ്ക്രീനിൽ എത്തി. മോഹൻലാലിന്റെ വില്ലൻ റോൾ ആരാധകരുടെ മനം കവർന്നു. വില്ലനായും സഹനടനായും തിളങ്ങിയതിനു ശേഷമാണ് മോഹൻലാൽ നായകനായി എത്തുന്നത്. നാല് പതിറ്റാണ്ടോളം നീണ്ടു നിൽക്കുന്ന അഭിനയ ജീവിതത്തിൽ മലയാളികൾക്ക് ഓർത്തുവെക്കാൻ നിരവധി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചത്. 

spot_img

Related news

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ...

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍; ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കെ ആശങ്ക വേണ്ടെന്ന്...

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി...

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9 വിദ്യാര്‍ഥികള്‍ക്കു നോട്ടിസ്

കോഴിക്കോട് ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...