കെ.സി.എൽ താരലേലത്തിൽ പൊന്നും വില; റെക്കോഡ് തുകയ്ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കേരള ക്രിക്കറ്റ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ. തിരുവനന്തപുരത്ത് നടക്കുന്ന താരലേലത്തിൽ 26.8 ലക്ഷത്തിനാണ് ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. 3 ലക്ഷം മാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി സ്വന്തമാക്കിയത്.

കെ.സി.എൽ രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ ഒരു ടീമിന് ആകെ ചിലവാക്കാവുന്ന തുക അൻപത് ലക്ഷമാണ്. അതിന്റെ പകുതിയിലധികം തുക നൽകിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ ടീമിൽ എത്തിച്ചിരിക്കുന്നത്.

സഞ്ജുവിന് പുറമെ 12.4 ലക്ഷത്തിന് ജലജ് സക്സേനയെ ആലപ്പി റിപ്പിൾസും, ബേസിൽ തമ്പിയെ 8.4 ലക്ഷത്തിന് ട്രിവാൻഡ്രം റോയൽസും, 12.8 ലക്ഷത്തിന് വിഷ്ണു വിനോദിനെയും, 8.4 ലക്ഷത്തിന് എംസ് അഖിലിനെയും കൊല്ലം സൈലേഴ്‌സും സ്വന്തമാക്കി.

Related news

മെസിയുടെ വൈകാരിക വിടവാങ്ങൽ; ‘അർജന്റീനയുടെ കളിക്കാരനായത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം’

അർജന്റീന: ആരാധകരെ വികാരഭരിതരാക്കി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ വിടവാങ്ങൽ...

ഇതിഹാസത്തിന് വിരാമം: നീലക്കുപ്പായത്തിൽ ഇനി മെസിയില്ല, മായാജാലം ബാക്കി!

അർജന്റീനയുടെ നീലക്കുപ്പായത്തിൽ ലിയോണൽ മെസിക്ക് ഇനി മത്സരങ്ങളില്ല...നേടാനുള്ളതെല്ലാം നേടി, ഫുട്ബോൾ ലോകത്തിന്റെ...

മെസ്സിയുടെ അവസാന നീലപ്പടയോട്ടം; ഒക്ടോബർ ആറിന് യാത്രയയപ്പ്

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാന മത്സരം...

വിനീഷ്യസും കൂട്ടരും ഇന്ത്യയിലേക്ക്; കൊൽക്കത്തയിൽ ഇന്ത്യ-ബ്രസീൽ സൂപ്പർ പോരാട്ടം ഒക്ടോബർ മൂന്നിന്!

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ബ്രസീൽ ടീമിൽ സൂപ്പർ താരങ്ങളെല്ലാം ഇടംപിടിച്ചു....

ഇന്ന് ദേശീയ കായിക ദിനം; ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ സ്മരണയിൽ രാജ്യം

ന്യൂഡൽഹി: ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ കായിക...