17കാരൻ ഓടിച്ച ബൈക്കിടിച്ച് വയോധിക മരിച്ച സംഭവം; കുടുംബത്തിന് 14.02 ലക്ഷം രൂപ നഷ്ടപരിഹാരം

മൂവാറ്റുപുഴ: 17കാരൻ ഓടിച്ച ബൈക്കിടിച്ച് വയോധിക മരിച്ച സംഭവത്തിൽ കുടുംബത്തിന് 14.02 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ.

2024 ജൂലൈ 12-ന് അപകടത്തിൽ മരിച്ച മൂവാറ്റുപുഴ രണ്ടാർ മാടവനപ്പുത്തൻപുരയിൽ സുമതി (72)യുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിക്കുക.

ചാലിക്കടവ് റോഡിലൂടെ നടന്നു പോകുന്നതിനിടെ വെള്ളൂർക്കുന്നം സ്വദേശിയായ 17-കാരൻ ഓടിച്ച ബൈക്കിടിച്ചാണ് സുമതിക്ക് പരിക്കേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

കോതമംഗലം പോത്താനിക്കാട് കൂവള്ളൂർ കല്ലുംപുറത്ത് വീട്ടിൽ അലിയാരുടെ പേരിലായിരുന്നു ബൈക്ക്. വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലാത്ത സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകാനുള്ള നിയമപരമായ ബാധ്യത രേഖകളിലുള്ള ഉടമയ്ക്കാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.

അപകടസമയത്ത് ബൈക്ക് ഓടിച്ചിരുന്ന കുട്ടിയെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റവിമുക്തനാക്കിയിരുന്നു.

11 ലക്ഷത്തി രണ്ടായിരം രൂപയും എട്ട് ശതമാനം പലിശയും കോടതി ചെലവും ഉൾപ്പെടെ 14.02 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി കുടുംബത്തിന് നൽകണമെന്നാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. പിന്നീട് ഈ തുക വാഹന ഉടമയിൽനിന്ന് ഈടാക്കാമെന്നും ട്രൈബ്യൂണൽ ജഡ്ജി കെ.എൻ. ഹരികുമാർ ഉത്തരവിൽ വ്യക്തമാക്കി.

കുടുംബത്തിനുവേണ്ടി അഡ്വ. എൻ.പി. തങ്കച്ചൻ ഹാജരായി.

Related news

ഒൻപതുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവ്

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; നാളെ മുതൽ ലോഡ് ഷെഡ്ഡിങ്ങിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ മുതൽ ലോഡ്...

മദ്യം വാങ്ങാൻ പണം നൽകിയില്ല; ഫോർട്ടുകൊച്ചിയിൽ 78കാരിയായ അമ്മയെ മകൻ മർദിച്ചുകൊന്നു

കൊച്ചി: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ഫോർട്ടുകൊച്ചിയിൽ വയോധികയായ അമ്മയെ...

ഫർഹാന്റെ അപ്രതീക്ഷിത മരണം; വൈകാരിക കുറിപ്പുമായി വ്ലോഗർ ഉബൈദ്

കൊച്ചി: ക്യാമറാമാനും സുഹൃത്തുമായിരുന്ന ഫർഹാന്റെ അപ്രതീക്ഷിത മരണത്തിൽ വൈകാരിക കുറിപ്പുമായി വ്ലോഗർ...

എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം എഴുത്തുകാരൻ...