ഒൻപതുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവ്

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് കോടതി. നാദാപുരം പോക്സോ കോടതി ജഡ്ജി ദേവൻ കെ. മേനോന്റേതാണ് ശിക്ഷാവിധി.

ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശി പൊക്കിട്ടാരി മീത്തൽ രതീഷിനെയാണ് കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 30-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്ന ഒൻപതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. തൊട്ടടുത്ത ദിവസവും കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

എടച്ചേരി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.ഐ കെ. രാജേഷും എ.എസ്.ഐ ഷീനയും ചേർന്നാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

Related news

17കാരൻ ഓടിച്ച ബൈക്കിടിച്ച് വയോധിക മരിച്ച സംഭവം; കുടുംബത്തിന് 14.02 ലക്ഷം രൂപ നഷ്ടപരിഹാരം

മൂവാറ്റുപുഴ: 17കാരൻ ഓടിച്ച ബൈക്കിടിച്ച് വയോധിക മരിച്ച സംഭവത്തിൽ കുടുംബത്തിന് 14.02...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; നാളെ മുതൽ ലോഡ് ഷെഡ്ഡിങ്ങിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ മുതൽ ലോഡ്...

മദ്യം വാങ്ങാൻ പണം നൽകിയില്ല; ഫോർട്ടുകൊച്ചിയിൽ 78കാരിയായ അമ്മയെ മകൻ മർദിച്ചുകൊന്നു

കൊച്ചി: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ഫോർട്ടുകൊച്ചിയിൽ വയോധികയായ അമ്മയെ...

ഫർഹാന്റെ അപ്രതീക്ഷിത മരണം; വൈകാരിക കുറിപ്പുമായി വ്ലോഗർ ഉബൈദ്

കൊച്ചി: ക്യാമറാമാനും സുഹൃത്തുമായിരുന്ന ഫർഹാന്റെ അപ്രതീക്ഷിത മരണത്തിൽ വൈകാരിക കുറിപ്പുമായി വ്ലോഗർ...

എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം എഴുത്തുകാരൻ...