ദുബായ് : 2022ന്റെ ആദ്യ പാദത്തില്‍ 39.7 ലക്ഷം സന്ദര്‍ശകര്‍ ദുബായിലെത്തിയതായി ദുബയ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം അറിയിച്ചു. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഈ വര്‍ഷം ദുബായിലെത്തിയ വിദേശ സന്ദര്‍ശകരുടെ എണ്ണത്തില്‍ മൂന്നിരട്ടിയിലേറെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 12.7 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് ദുബ ായ് സന്ദര്‍ശിച്ചത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഹോട്ടല്‍ ഒക്യുപെന്‍സി നിരക്കില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്താനും ദുബായ്ക്ക് സാധിച്ചു. ദുബായില്‍ ഹോട്ടല്‍ ഒക്യുപെന്‍സി നിരക്ക് 82 ശതമാനമായിട്ടുണ്ട്. ദുബയില്‍ ടൂറിസം മേഖലയുടെ ശക്തിയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നു ദുബായ് കിരീടാവകാശി പറഞ്ഞു.
2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ ആറുമാസം നീണ്ടുനിന്ന 2020 ദുബയ് എക്സ്പോ 2.4 കോടി പ്രാദേശിക, വിദേശ ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ചതായാണ് കണക്ക്.